പ്രശസ്ത ഇന്ത്യന്‍ സിനിമാതാരങ്ങളുടെ കുട്ടികാല ചിത്രങ്ങള്‍

പ്രശസ്ത ഇന്ത്യന്‍ സിനിമാതാരങ്ങളുടെ കുട്ടികാല ചിത്രങ്ങള്‍

[alert variation=”alert-info”]Mohanlal[/alert]

mohanlal childhood

[alert variation=”alert-info”]Kamalahassan[/alert]

kamal hassan childhood

[alert variation=”alert-info”]Amithab Bachan[/alert]

amithabh Bachan childhood

[alert variation=”alert-info”]Aamir Khan[/alert]

aamir khan childhood

[alert variation=”alert-info”]Sreedevi[/alert]

sreedevi childhood

[alert variation=”alert-info”]Vidya Baalan[/alert]

vidya balan childhood

[alert variation=”alert-info”]Ilayathalapathy Vijay[/alert]

vijay childhood

[alert variation=”alert-info”]Aiswarya Rai[/alert]

aishwarya rai childhood

[alert variation=”alert-info”]Akshay Kumar[/alert]

akshykumar childhood

[alert variation=”alert-info”]Hrithik Roshan[/alert]

hrithik roshan childhood

[alert variation=”alert-info”]Imran Khan[/alert]

imran khan childhood

[alert variation=”alert-info”]John Abraham[/alert]

john abraham childhood

[alert variation=”alert-info”]Kareena Kapoor[/alert]

kareena kapoor childhood

[alert variation=”alert-info”]Saif Ali Khan[/alert]

saif ali khan childhood

[alert variation=”alert-info”]Sharukh Khan[/alert]

shah rukh khan childhood

[alert variation=”alert-info”]Salman Khan[/alert]

shalmankahan childhood

Happy Journey : A Feel Good Journey

Happy Journey : A Feel Good Journey

ഇന്ത്യയ്ക്ക് ദേശിയ തലത്തില്‍ അന്ധന്മാരുടെ ഒരു ക്രിക്കറ്റ്‌ ടീം ഉണ്ടന്ന് എത്രപേര്‍ക്ക് അറിയാം? ഹാപ്പി ജേര്‍ണി എന്ന ചിത്രം കണ്ടു കഴിയുമ്പോള്‍  മനസില്‍ അറിയിക്കുന്ന  അറിവ് ഇതാണ്, കൂടെ മനോഹരമായ ഒരു ഫീല്‍ ഗുഡ് സിനിമ കണ്ട സംതൃപ്‌തിയും.  ചെറിയ പ്രായത്തില്‍ ഒരപകടത്തില്‍ തന്റെആ കാഴ്ച നഷ്ടപെട്ട ജയസൂര്യയുടെ ആരോണ്‍ എന്ന കഥാപത്രം തന്‍റെ അമ്മയിലൂടെ ലോകത്തെ കാണാന്‍ പഠിക്കുന്നു.ക്രിക്കറ്റ്‌ കളിക്കാന്‍ കഴിയാത്ത വിഷമം ആരോണിനെ ബ്ലൈന്ഡ് ക്രിക്കെറ്റ് അക്കാദമിയില്‍ കൊണ്ട് എത്തിക്കുന്നു.അവിടെനിന്നു ക്രിക്കെറ്റിനെ വീണ്ടും ആരോണ്‍ നെഞ്ചിലെറ്റുന്നു.ദേശിയ ബ്ലൈന്‍ട് ക്രിക്കറ്റ്‌ ടീമിലെ സെലെക്ഷന്‍ കിട്ടുമ്പോഴേക്കും തന്‍റെ അമ്മയുടെ മരണം ആരോണിനെ വീണ്ടും തളര്‍ത്തുന്നു.പിന്നെ ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകുന്ന ആരോണ്‍ തന്‍റെ സ്വപ്നങ്ങളെ കയെത്തി പിടിക്കുമോ??? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മനോഹരമായ ഈ  സിനിമ. ജനപ്രിയന്‍ എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവല്‍-ജയസൂര്യ ടീം വീണ്ടുമെത്തിയപ്പോള്‍ ഒരു നന്മ നിറഞ്ഞ ചിത്രം വീണ്ടും പ്രേക്ഷകന്‍ കാണാന്‍ കഴിഞ്ഞു..

ചിത്രത്തിന്റെ് ആദ്യപകുതി രസകരമായ മുഹുര്‍ത്തങ്ങളിലൂടെ കടന്നുപോകുകയും രണ്ടാംപകുതിയില്‍ എത്തുമ്പോഴേക്കും സീരിയസ് സ്വഭാവം കൈവരിക്കുന്നു. രണ്ടാം പകുതിയില്‍ ഒരിത്തിരി ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ ആകെമോത്തത്തിലുള്ള ഫേസ് വച്ചുനോക്കുമ്പോള്‍ അത്ര സാരമുള്ളതല്ല ആ ലാഗ്.  ജനപ്രിയന്‍,റോമന്‍സ് എന്നീ ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം ബോബന്‍ സാമുവലിലെ സംവിധയകന്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും ഏറെ പക്വത കൈവന്നിരിക്കുന്നതായി കാണാന്‍ കഴിയും.ജയസൂര്യ എന്ന നടന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.ആരോണ്‍ എന്ന അന്ധകഥാപാത്രത്തെ ജയസൂര്യയിലെ നടന്‍ ജീവസുറ്റതാക്കി. പ്രത്യേകിച്ച് ക്ലൈമാക്സ്‌ രംഗങ്ങളില്‍ ജയസൂര്യ തകര്‍ത്തു. ഇനിയും വേണ്ട രീതിയില്‍ മലയാളികള്‍ പരിഗണികാത്ത ഈ നടന്‍റെ പ്രകടനം മറ്റുള്ള ഏതു യുവതാരേതെയും കവച്ചുവെക്കുന്ന രീതിയിലാണ്.ചിത്രത്തില്‍ കഥാപത്രങ്ങള്‍ ആയി വന്ന ലാല്‍,ശ്രിന്ദ,ബാലു വര്ഗീ്സ്‌,ലെന,അപര്ണ ഗോപിനാഥ് എന്നിവരും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നവാഗത ചായഗ്രഹകനായ മഹേഷ്‌ രാജിന്‍റെ ഫ്രെയിമുകള്‍ മനോഹരമാണ്.ഗോപി സുന്ദറിന്‍റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ആണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ മൊത്തത്തിലുള്ള മൂഡ്‌ ഉണ്ടാക്കുന്നത്തില്‍ ഗോപിസുന്ദര്‍ എന്ന ഘടകം വഹിച്ച പങ്ക് ചെറുതല്ല. ജയസൂര്യ എന്ന നടന്‍റെ റേഞ്ച് അളകണമെങ്കില്‍ തീര്‍ച്ചയായും  ഈ സിനിമ കണ്ടിരികണം.

ജയസൂര്യയും ഫഹദും ആദ്യമായി ഒന്നിക്കുന്നു. നിര്‍മാണം ഫഹദ് സംവിധാനം അമല്‍ നീരദ്

ജയസൂര്യയും ഫഹദും ആദ്യമായി ഒന്നിക്കുന്നു. നിര്‍മാണം ഫഹദ് സംവിധാനം അമല്‍ നീരദ്

അമല്‍ നീരദിന്‍റെ ഏറ്റവുമം പുതിയ ചിത്രത്തില്‍ ഫഹദ് ആണ് നായകന്‍ എന്ന് മുന്‍പ് തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു. ലാലിന്‍റെ മകന്‍റെ വേഷത്തിലാകും ഫഹദ് എത്തുക എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് രണ്ടു പ്രധാന  വാര്‍ത്തകള്‍ കൂടി പുറത്തു വന്നിരിക്കുകയാണ്.

അതില്‍ പ്രധാനം ഈ സിനിമയില്‍ ഫഹദിനൊപ്പം ജയസൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. മറ്റൊന്ന്  ഈ സിനിമ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആയിരിക്കും നിര്‍മിക്കുക എന്നായിരുന്നു കേട്ടിരുന്നത്. എന്നാലിപ്പോള്‍ ഈ സിനിമയുടെ നിര്‍മ്മാണം ഫഹദ് ഏറ്റെടുത്തിരിക്കുന്നു. ഫഹദ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

ബൈബിളിലെ ഇയോബ് എന്ന ഭാഗത്തെ ആധാരമാക്കി  1910-1070 കാലഘട്ടത്തിലെ കഥയാണ് ഈ സിനിമ പറയുന്നത്.ലാല്‍, ചെമ്പന്‍ വിനോദ്,ടി.ജി രവി, വിനായകന്‍ ലെന ഇഷാ തല്‍വാര്‍,പത്മപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്‍.ഗോപന്‍ ചിദംബരത്തിന്‍റെ കഥയ്ക്ക്‌ തിരകതയും സംഭാഷണവും ഒരുക്കുന്നത് ശ്യാം പുഷ്കര്‍ ആണ്.

മലയാള സിനിമകളിലെ രസകരമായ 10 പിഴവുകള്‍

മലയാള സിനിമകളിലെ രസകരമായ 10 പിഴവുകള്‍

തെറ്റുകള്‍ മനുഷ്യസഹജമാണ്. അതേ വാചകം സിനിമകള്‍ക്കും ചേരും. സിനിമ നിര്‍മാണ പ്രക്രിയ അറിയാവുന്ന ഏതൊരാള്‍ക്കും അറിയാം continuity ആണ് സിനിമ ചിത്രീകരണ സമയത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാരണം.ചിലപ്പോഴെല്ലാം എത്ര ശ്രദ്ധിച്ചാലും ചില പിശകുകള്‍ സംഭവിക്കാറുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന രസകരമായ അത്തരം 10 തെറ്റുകള്‍ ആണ് ഈ പോസ്റ്റ്‌.ആരെയും അധിക്ഷേപികാനോ, കളിയാക്കാനോ ഉദ്ദേശിച്ചിത്തുള്ളതല്ലാ ഈ പോസ്റ്റ്‌ എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.. 🙂

[alert variation=”alert-info”]1. റണ്‍ ബേബി റണ്‍[/alert]

മോഹന്‍ലാല്‍ ചാനല്‍ ഓഫീസില്‍ വിളിച്ചു ദേഷ്യപ്പെടുന്ന ഈ രംഗത്തില്‍ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിക്കുക.

[alert variation=”alert-info”]2.ക്ലാസ്സ്‌മേറ്റ്സ്[/alert]

ഡയറി തിരയുന്ന റസിയ

[alert variation=”alert-info”]3.ആമേന്‍[/alert]

രണ്ടു ലാന്‍ഡ്‌ ലൈന്‍ ടെലിഫോണ്‍ മാത്രം ഉള്ളയിടത്ത് എന്തിനാ മൊബൈല്‍ ടവര്‍??? 🙂

[alert variation=”alert-info”]4.അരികില്‍ ഒരാള്‍[/alert]

കാറിന്‍റെ സൈഡ് ഡോര്‍ പാനലില്‍ തെളിയുന്ന ക്യാമറമാന്‍.

[alert variation=”alert-info”]5. സാഗര്‍ ഏലിയാസ് ജാക്കി[/alert]

കാര്‍ അപ്രത്യക്ഷമാകുന്നു.

[alert variation=”alert-info”]6. ചെപ്പു കിലുക്കണ ചങ്ങാതി[/alert]

കയറിയ ഓട്ടോ അല്ല ഈ ഓട്ടോ…അപ്പൊ മറ്റേ ഓട്ടോയോ?? ആകെ കണ്‍ഫൂഷന്‍ ആയലോ…

[alert variation=”alert-info”]7. ആകസ്മികം[/alert]

ആ കൈകള്‍ ആരുടേതാണ്???

[alert variation=”alert-info”]8. നേരം[/alert]

വട്ടിരാജ ഉയര്‍ത്ത് എണീറ്റോ???

[alert variation=”alert-info”]9. ഇന്‍ ഹരിഹര്‍ നഗര്‍[/alert]

നടന്നുകൊണ്ടിരുന്നപ്പോ ഇങ്ങേര് ബെല്‍റ്റ്‌ മാറ്റിയാ???

[alert variation=”alert-info”]10. വീണ്ടും ക്ലാസ്സ്‌മേറ്റ്സ്[/alert]

ഹോ…. വലിയ കഥയാ നിങ്ങ തന്നെ കണ്ടു നോക്കുക…

 

കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ഹൈദരാബാദിലേക്ക് അടുത്ത സി.സി.എല്‍ മത്സരത്തിനു പോകാനെത്തിയ കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് വിമാനം പറന്നുയരും മുന്‍പ് താരങ്ങളെ പൈലറ്റ് ഇറക്കി വിട്ടത്.

വിമാനം പുറപ്പെടും മുന്‍പ് സുരക്ഷാ കാര്യങ്ങളെക്കുറിച്ച് എയര്‍ഹോസ്റ്റസുമാര്‍ വിശദീകരിക്കാറുണ്ട്. ആ നടപടി ക്രമം പൂര്‍ത്തിയായപ്പോള്‍ താരങ്ങള്‍ കൈയ്യടിച്ചതാണ് പ്രശ്‌നങ്ങളുടെ കാരണം. പൈലറ്റിനോട് പരാതി അറിയച്ച എയര്‍ഹോസ്റ്റ്സ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൈലറ്റ് എത്തി 30 താരങ്ങളേയും മറ്റ് ടീമംഗങ്ങളേയും പുറത്താക്കുകയുമായിരുന്നു. എന്നാല്‍ വിമാനജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ഇറങ്ങിപ്പോന്നതാണെന്ന് സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ അറിയിച്ചു.

ഭോജ്പൂരി ദബാങ്ങിനെതിരെയാണ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ശനിയാഴ്ചത്തെ മത്സരം. താരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മറ്റൊരു വിമാനത്തിനു വേണ്ടി അമ്മ അസോസിയേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.