ജയസൂര്യ-ബോബന്‍ സാമുവേല്‍ ചിത്രത്തിന് പേരിട്ടു- “ഹാപ്പി ജേര്‍ണി”

ബോക്സ്‌ ഓഫീസുകളില്‍ ചലനമുണ്ടാക്കിയ റോമന്‍സിന് ശേഷം സംവിധായകന്‍ ബോബന്‍ സാമുവേല്‍ അണിയിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രത്തിന് ‘ഹാപ്പി ജേര്‍ണി’ എന്ന് പേരിട്ടു. ജയസൂര്യ ആണ് നായകന്‍. ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെടുന്ന ആരോണ്‍ എന്ന യുവാവായിയാണ് ജയസൂര്യ അഭിനയിക്കുന്നത്.വെല്ലുവിളികള്‍ നിറഞ്ഞതാണ്‌ ആരോണിന്‍റെ ജീവിതം സ്വപ്രയത്നത്താല്‍ ആ യുവാവ്‌ അന്ധര്‍ക്ക് ആയിട്ടുള്ള ക്രിക്കറ്റ്‌ ദേശീയ ടീമില്‍ എത്തുന്നു.

വളരെ ഇന്‍സ്പയറിംഗ് ആയിട്ടുള്ളതും എന്നാല്‍ കോമഡിയുടെ പശ്ചാത്തലത്തില്‍ ആണ് ഈ സിനിമ പറഞ്ഞു പോകുന്നത്. ABCD യിലൂടെ മലയാളികള്‍ക്ക് സുപരിച്ചിതയായ അപര്‍ണ ഗോപിനാഥ് ആണ് നായിക.
സിനിമയ്ക്ക്‌ വേണ്ടി തൂലിക ചലിപ്പിച്ചത് “താങ്ക് യൂ”, “10.30 AM ലോക്കല്‍ കാള്‍” എന്ന സിനിമകളിലൂടെ പ്രശസ്തനായ യുവ തിരകഥാകൃത്ത് അരുണ്‍ലാല്‍ ആണ്.ചായാഗ്രഹണം മഹേഷ്‌ രാജ്. ഹരിനാരായണന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍ക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. മൈല്‍ സ്റ്റോണ്‍ സിനിമാസ്സിന്‍റെ ബാനറില്‍ ആശിക് ഉസ്മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *