പുതിയ ചിത്രത്തില്‍ സുരാജ് ‘ഗര്‍ഭണന്‍’ ആകുന്നു…!!

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. ഏഴ് ഭാര്യമാര്‍ ഉണ്ടായിരുന്നിട്ടും പുത്രഭാഗ്യം ഇല്ലാതിരുന്ന രാജാവ് വളരെ ദുഖിതനായിരുന്നു. രാജാവിന്‍റെ ഈ സങ്കടം പരിഹരിക്കാനായി ദൈവദൂതനെ പോലെ ഒരു മഹര്‍ഷി ആ രാജ്യത്ത് എത്തിചേര്‍ന്നു. അദ്ദേഹം രാജാവിനു ഒരു സ്വര്‍ണ തളികയില്‍ കുറച്ചു ദിവ്യജലം പകര്‍ന്നു നല്‍കി. ആ ദിവ്യ ജലം രാജാവിന്‍റെ ഭാര്യമാര്‍ കുടിക്കുകയാണെങ്കില്‍ അവര്‍ക്ക് പുത്രഭാഗ്യം സംജാതമാകും എന്നും മഹര്‍ഷി അവകാശപ്പെട്ടു. അബദ്ധത്തില്‍ രാജാവ് ആ ദിവ്യജലം കുടിക്കുകയും ഗര്‍ഭം ധരിക്കുകയും, പിന്നീട് പ്രസവിക്കുകയും ചെയ്തു.

പുരാണങ്ങളില്‍ പ്രതിപാതിക്കുന്ന ഈ കഥയെ ആസ്പദമാക്കി മലയാളത്തിന്‍റെ പ്രിയ ചായഗ്രഹകന്‍  അനില്‍ ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് “ഗര്‍ഭശ്രീമാന്‍”. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഈ ചിത്രം ഗര്‍ഭം ധരിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ്.

സുധീന്ദ്രന്‍ എന്ന സാധരനകാരന്‍റെ റോളില്‍ ആണ് സുരാജ് എത്തുന്നത്. സുധി ഒരു നാട്ടിന്‍പുറത്തുകാരനാണ്.വളരെ ലളിതമായി ജീവിതം മുന്നോട്ടു പോകുമ്പോള്‍ പെട്ടന്നൊരു ദിവസം സുധി അറിയുന്നു അവന്‍ ഗര്‍ഭം ധരിചിരിക്കുകയാണെന്ന്. ആകെ പെട്ട് പോക്കുന്ന സുധി പ്രസവിക്കാന്‍ തന്നെ തീരുമാനിക്കുന്നു. സുധീന്ദ്രന്‍റെ ജീവിതത്തിലൂടെയുള്ള ഒരു കടന്നുപോക്കായിരിക്കും ഈ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം കൊടുത്താണ് ഈ ചിത്രം ഒരുക്കുന്നത്.

നവാഗതനായ സുവച്ചനാണ് തിരകഥ ഒരുക്കുന്നത്. ലാല്‍, സിദ്ധിഖ്, ഷാജഹോന്‍, നെടുമുടി വേണു തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം ഗൌരികൃഷ്ണയാണ് നായിക.

മുന്‍പ് ഹോളിവുഡിളും ഇതേ വിഷയം പ്രതിപാതിക്കുന്ന ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

പ്രശസ്ത താരം ആര്‍നോള്‍ഡ് അഭിനയിച്ച ജൂനിയര്‍ ആയിരുന്നു ആ ചിത്രം.

http://www.youtube.com/watch?v=h6rjmxoakRE

You may also like...

Leave a Reply

Your email address will not be published. Required fields are marked *