ഫിലിപ്പ് ആന്‍ഡ്‌ മങ്കിപ്പെന്‍: ചെറിയ വലിയ ലോകം

[tabs style=”nav-tabs”]
[tab title=”Read in Malayalam”]ഈ സിനിമ തുടങ്ങും മുന്‍പ്പ് സംവിധായകരുടെ ഒരു മുന്നറിയിപ്പ് എഴുതി കാണിക്കുന്നുണ്ട്. കുട്ടികളുടെ മനസ്സ് കൊണ്ട് വേണം നമ്മള്‍ ഈ സിനിമ കാണേണ്ടത് എന്നാണ് ആ അറിയിപ്പ്. താത്വികമായ അവലോകനം നടത്തി സിനിമ കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഈ സിനിമ പിള്ളേര്കളിയായി തോന്നിയേക്കാം, പ്രതേകിച്ചു 25 വയസ്സിനു മാത്രം താഴെ പ്രായമുള്ള 2 പുതിയ സംവിധായകരുടെ ആദ്യ സിനിമാ സംരംഭമാകുംപ്പോള്‍. പക്ഷേ ഈ സംവിധായകര്‍ക്ക് സിനിമ കുട്ടികളി അല്ല മറ്റാരെക്കാളും സീരിയസ് ആയി ഈ സിനിമയെ അവര്‍ മനസ്സിലേയ്ക്ക് ആവാഹിച്ചത്  കൊണ്ടാണ് ഈ സിനിമ അതിമാനോഹരമായത്. അതെ മങ്കിപ്പെന്‍ ഒരു മനോഹര സിനിമ ആണ്. സിനിമ കണ്ടു പുറത്തിറങ്ങിയാലും മനസ്സില്‍ ഒരു കുളിരായി ഈ സിനിമ അങ്ങനെ തന്നെ കിടക്കും.ഒരു ഫീല്‍ ഗുഡ് മൂവി ആണ് ഫിലിപ്പ് ആന്‍ഡ്‌ മങ്കിപ്പെന്‍.

അഞ്ചാം ക്ലാസ്സുകാരനായ റയാന് കണക്ക് ഹോംവര്‍ക്ക്‌ എന്നും ഒരു കീറാമുട്ടി തന്നയാണ്. ലോകത്ത് വേറ എന്ത് ഭയങ്കരമായ കാര്യങ്ങളും റയാന്പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ കഴിയും പക്ഷെ കണക്ക് അത് ഒരു വലിയ പ്രശ്നം തനയാണ് മാത്രമല്ല റയാന്‍റെ കണക്ക് വാധ്യാര്‍ പപ്പന്‍ സര്‍ ഒരു കണിശക്കാരനും മുന്‍ ശുണ്ടിക്കാരനുമാണ്. അതും പ്രശ്നങ്ങള്‍ വലുതാക്കുന്നു.

അങ്ങനെയിരിക്കയാണ് റയാന് ഒരു അത്ഭുത പേന കിട്ടുന്നത്.

പണ്ട് ഒരു ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ക്ക് നമ്മുടെ കൊച്ചി തുറമുഖം ഉണ്ടാകാന്‍ ഈ പേന സഹായകമായിട്ടുണ്ട്. പേന കണക്ക് ഒക്കെ പുഷ്പ്പം പോലെ പരിഹരിക്കുന്നു, റയാന്‍ സ്റ്റാര്‍ ആകുന്നു. പക്ഷെ ഇതിന്‍റെ ഒക്കെ പിന്നാലെ സ്വാഭാവികമായ പ്രശ്നങ്ങളും കടന്നു വരുന്നു.ഇതാണ് സിനിമയുടെ ഇതിവൃത്തം.
നമ്മുടെ ഒക്കെ കുട്ടികാലത്ത് ഉണ്ടായിട്ടുള്ള എന്നാല്‍  ഒരു  സിനിമയിലും  ഇതുവരെ  കാണിച്ചിട്ടില്ലാതതുമായ പല രസകരമായ   കൊച്ചു  സംഭവ വികാസങ്ങള്‍,  വളരെ  മനോഹരമായി  ഈ സിനിമയില്‍  സംവിധായകര്‍  ആവിഷ്കരിച്ചിട്ടുണ്ട്. റയാന്‍റെ കൂട്ടുകാരായി അഭിനയിച്ചിരിക്കുന്ന എല്ലാ പിള്ളേര് സെറ്റും  ഒന്നിന്നു  ഒന്ന് കിടിലമെന്നേ പറയാനുള്ളൂ. പ്രേതേകിച്ച് ജുഗ്രു എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്ന ജഹാംഗീര്‍. അനുഭവസമ്പത്തുള്ള നടന്മാരെ പോലും  അമ്പരിപ്പിക്കുന്ന  തരത്തിലുള്ള  അഭിനയമാണ്  മാസ്റ്റര്‍ സനുഷും ജഹാംഗീറുമൊക്കെ കാഴ്ച വച്ചിരിക്കുന്നത്.  ഇവരില്‍ ഒരു വലിയ ഭാവി മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാം.

ജയസൂര്യയും രമ്യനംബീശനും റയാന്‍റെ മാതാപിതാകളുടെ റോളുകള്‍ ഭംഗിയാക്കി.കണക്ക് മാഷായി വിജയ്‌ബാബു തകര്‍ത്തിട്ടുണ്ട്. ഈ അടുത്ത കാലത്തായി മലയാള സിനിമയ്ക്ക്‌ കിട്ടിയ ഒരു നല്ല നടനാണ്‌ വിജയ്‌ ബാബു
സാങ്കേതിക വിഭാഗം എടുത്ത് പറയേണ്ട ഒന്ന് തന്നയാണ്. നീലിന്‍റെ ചായാഗ്രഹണ മികവും പ്രജീഷ് പ്രകാശിന്‍റെ എഡിറ്റിങ്ങും ആണ് ഈ സിനിമയുടെ മനോഹാരിതയ്ക്ക് ഉള്ള ഒരു പ്രധാന കാരണം.

രാഹുല്‍ സുബ്രമണ്യയന്‍റെ സംഗീതവും, BGM ഉം മികച്ചതാണ്. ആകെ മൊത്തത്തില്‍ തുടക്കകാരുടെ  സിനിമ  എന്ന് ഒരിടത്തും തോന്നിപ്പിക്കാത്തെ ഒരു സിനിമ തന്നെയാണ് മങ്കിപ്പെന്‍. സ്ക്രിപ്റ്റില്‍ ഉള്ള ചെറിയ പോരായ്മകള്‍ റോജിന്‍ തോമസ്സിന്‍റെയും തനില്‍ മുഹമ്മദിന്‍റെയും സംവിധാന മികവു കൊണ്ട് പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്.സത്യത്തില്‍ ഈ സിനിമയുടെ ഏറ്റവും വലിയ വിജയത്തിന്‍റെ കാരണം എന്ന് പറയുന്നത് ഇങ്ങനെ ഒരു കഥ പുതുമുഖ സംവിധായകര്‍ എടുക്കുന്ന സിനിമ,അത് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്ന സാന്ദ്ര തോമസും വിജയ ബാബുവും തന്നയാണ്. അവര്‍ക്ക് വേണം ആദ്യം കൈയടി കൊടുക്കാന്‍.
[/tab]
[tab title=”Read in English”]A warning message by the director flashes the screen in the very beginning. It is to watch the movie in the mind set of a child. If you go for a critical movie experience, then you’ll be disappointed. Especially when you notice that the makers of the movie are two 25 year olds. And the success of the movie to an extent is the fact that the movie is not a kid’s affair but one of absolute seriousness. Yes, Monkey pen is a breath taking movie, one that lasts a soothing impression even after watching the movie. It is a typical feel good movie.

For 5 year old Ryan, homework in mathematics is an everlasting headache. Nothing in the world stands as a problem other than maths in his world. Another trouble for Ryan is his short tempered and strict mathematics teacher Pappan. Out of the blue , Ryan gets a magic pen used by a british engineer in building Kochi harbour. The pen helps Ryan solve maths problems quite easily. He turns into a star among his friends. But soon certain issues begin to creep into Ryan’s world. This is the movie’s essence. There are a lot of funny incidents in the movie that we believe are part of our childhood, but never portrayed in any movie.

Jahangir and Master Sanush who act as Philips friends are absolutely brilliant and even put veteran actors to shame. Its quite clear that they have a prospective future in Malayalam movie industry. Vijay Babu is a recent discovery of the industry.

Next up is the technical department. Choreography by Neelan and Editing works by Prajeesh prakash deserves a lot of praise. Rahul Subramanian has made his mark through the music and BGM. A few lapses in the scripting were covered by directorial brilliance of Thomas and T Thanil Mohammed.

And the true reason of making the movie a grand success is the confidence shown by Sandra Thomas and Vijay Babu in producing such a project. Thomas And Vijay Babu in producing such a project. They deserve the applause.

[/tab]
[/tabs]

You may also like...

Leave a Reply

Your email address will not be published. Required fields are marked *