രഞ്ജിത് ചിത്രം വൈകും, മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം മി.ഫ്രോഡ്

ഏറെ കാത്തിരുന്ന രഞ്ജിത് മോഹന്‍ലാല്‍ ചിത്രം ജി ഫോര്‍ ഗോള്‍ഡ്‌ എന്ന ചിത്രം പലകാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് വൈകും. മോഹന്‍ലാലിന്‍റെ അടുത്ത ചിതം ബി ഉണ്ണികൃഷ്ണന്‍റെ  മി.ഫ്രോഡ് ആയിരിക്കും. ഗ്രാന്‍ഡ്‌ മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആകും ഇത്. ഗ്രാന്‍ഡ്‌ മാസ്റ്റര്‍ അന്നുവരെ ഇറങ്ങിയ കുറ്റാന്വേഷണ ചിത്രങ്ങളില്‍ വേറിട്ടതായിരുന്നു, ചിത്രം സാമ്പത്തികമായി വിജയവും ആയിരുന്നു.

grand-master-mohanlal-b-unnikrishnan-1

മി.ഫ്രോഡ്  മലയാളത്തില്‍ ഇന്ന് വരെ പരീക്ഷിക്കപ്പെടാത്തെ ഹീസ്റ്റ് വിഭാഗത്തില്‍ ഉള്ള ഒരു സിനിമ ആണ്. ഒരു സംഘം ആള്‍ക്കാര്‍ ഒരു വസ്തു മോഷ്ട്ടിക്കാന്‍ ശ്രമിക്കുന്നതാണ്  ഹീസ്റ്റ് സിനിമകളിലെ പൊതുവായുള്ള ഘടന.

എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും  ഗോപിസുന്ദര്‍ സംഗീതവും കൈകാര്യം ചെയ്യുന്നു. വിഷുവിന് ചിത്രം റീലീസ് ചെയ്യും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *