വെടിവഴിപാട് കപട മലയാളി സദാചാരത്തിനു നേര്‍ക്ക്‌ പൊട്ടിക്കുന്ന വെടി

[tabs style=”nav-tabs”]
[tab title=”Read in Malayalam”]അതേ മലയാളിയുടെ കപട സദാചാരത്തിനു നേര്‍ക്ക്‌ പൊട്ടിക്കുന്ന ഒരു വെടി തന്നയാണ് വെടിവഴിപാട് എന്ന ഈ സിനിമ. എന്ത് മതവികാരം ആണ് വ്രണപ്പെടും എന്ന് പറഞ്ഞു ഈ സിനിമ സെന്‍സര്‍ ബോര്‍ഡ്‌ വിലക്കാന്‍ പോയതെന്ന് മനസിലായില്ല. സംഭവം ഇത്തിരി ഏരിയും പുളിയുമൊക്കെ ഉണ്ടെങ്കിലും ഒരിടത്തും മതവികാരം മുറിപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. പകല്‍ മുഴുവന്‍ മഹാ മാന്യനും രാത്രി ‘നോട്ടി അമേരിക്കയുടെ’ മാറില്‍ തലവച്ചു ഉറങ്ങുന്ന ഒരു കപട സദാരചാരവാദിക്ക് ചില്ലപ്പോള്‍ ഈ സിനിമ ഇഷ്ടപ്പെട്ടന്ന് വരില്ല എന്ന് മാത്രമല്ല, തെറിവിളി സംസ്കാരം ആണ് ന്യൂ ജനറെഷന്‍ സിനിമ സംസ്കാരം എന്ന് പറഞ്ഞ് പുതു സിനിമാ സങ്കല്‍പ്പങ്ങളെ കീറിമുറിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഒരു വിരുന്നു കൂടിയാണ് ഈ സിനിമ.

ആറ്റുകാല്‍ പൊങ്കാല ദിനം ഒരു ഫ്ലാറ്റിലെ അന്തേവാസികളായ 3 ചെറുപ്പക്കാര്‍ (മുരളിഗോപി,ശ്രീജിത്ത്‌ രവി,ഷൈജു കുറുപ്പ്) ഭാര്യമാരെ സ്നേഹപൂര്‍വ്വം പൊങ്കാലയ്ക്ക് വേണ്ടി അയക്കുകയാണ്. ആ സ്നേഹപൂര്‍വമുള്ള യാത്രയയപ്പിന് പിന്നില്‍ ഈ പുരുഷകേസരികള്‍ക്ക്‌ മറ്റൊരു ദുരുദേശം ഉണ്ട്. അന്നത്തെ ദിവസം മദ്യവും പെണ്ണുമായി ആഘോഷിക്കുക എന്നത്. ഭാര്യമാരില്‍ നിന്നും വല്ലപ്പോഴും ഒരു ചേഞ്ച്‌ വേണമെന്നും, ഭാര്യയില്‍ ഉള്ള മടുപ്പും ഒക്കെ തന്നയാണ് ഇവരുടെ ഉദ്യമത്തിനുള്ള  കാരണം. അങ്ങനെ അവര്‍ ഒരുങ്ങുകയാണ് അന്നത്തെ ദിവസം ആഘോഷിക്കാന്‍. പക്ഷെ അവര്‍ വിച്ചാരിക്കാതെ ചില സംഭവങ്ങള്‍ അന്ന് അവിടെ നടക്കുകയാണ്. ഒരു ദിവസത്തെ കഥ മാത്രം അല്ല ഈ സിനിമ പറയുന്നത്. സെക്സ് എന്ന ഉദേശം വച്ചുകൊണ്ട് മാത്രം സ്ത്രീകളെ നോക്കി കാണുന്നെ ഒരു വിഭാഗം പുരുഷകേസരികളുടെ മുഖങ്ങള്‍ കൂടി നമ്മുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു. തൊഴിലിടങ്ങളില്‍, വീടുകളില്‍ എല്ലായിടത്തും നമ്മുക്ക് ഇത്തരം ആണുങ്ങളെ കാണാന്‍ കഴിയും അതൊക്കെ വളരെ പച്ചയ്ക്ക് തന്നെ തുറന്ന് കാണിച്ചിരിക്കുന്നു ഈ സിനിമയില്‍. പറയാന്‍ മടിക്കുന്ന നമ്മുടെ ശീലങ്ങള്‍ പച്ചയായി അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ളയിടത്തും ഈ സിനിമ വ്യത്യസ്ത പുലര്‍ത്തുന്നു. എങ്കിലും സ്ക്രിപ്റ്റിലെ ചില പോരായ്മകള്‍ കല്ലുകടി ഉയര്‍ത്തുന്നുണ്ട്. പെര്‍ഫോര്‍മന്‍സ്സിന്‍റെ കാര്യത്തില്‍ അതിഗംഭീരം എന്നൊക്കെ പറയത്തോക്കെ അഭിനയം ആരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടിലെങ്കില്‍ കൂടി എല്ലാരും അവരുടെ റോളുകള്‍ നന്നാക്കി. ശ്രീജിത്ത്‌ രവിയും ഷൈജു കുറുപ്പും മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞു. ഇന്ദ്രജിത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ ഈ സിനിമയില്‍ ഉണ്ടായില്ല. സ്ത്രീ കഥാപാത്രങ്ങള്‍ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. പ്രതേക്കിച്ച് ആ കഥാപാത്രം എടുക്കാന്‍ അനുമോള്‍ കാണിച്ച ധൈര്യം അംഗീകരിച്ചേ പറ്റു.

എന്ത് കൊണ്ടും ഒരു അടല്‍റ്റ് ഒണ്‍ലി പ്രേക്ഷകന് കുറച്ച് എരിവും പുളിയും ചേര്‍ന്ന ഒരു എന്‍ടെര്‍ടേയിനര്‍ ആണ് വെടിവഴിപാട് [/tab]

[/tabs]

You may also like...

Leave a Reply

Your email address will not be published. Required fields are marked *