മലയാള സിനിമയിലെ കൌതുകമുണര്‍ത്തുന്ന 10 പിന്നാമ്പുറ വിശേഷങ്ങള്‍

[alert variation=”alert-info”]1. കിലുക്കത്തില്‍ ജഗദീഷിന്‍റെ റോള്‍[/alert]

കിലുക്കം സിനിമയില്‍ ജഗദീഷിന് ഒരു പ്രധാന റോള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ചിത്രത്തിന്‍റെ നീളം കുറയ്ക്കാന്‍ വേണ്ടി ഒരുപാട് രംഗങ്ങള്‍ വെട്ടി മാറ്റേണ്ടി വന്നു.. ആകെ രണ്ടോ മൂണോ രംഗങ്ങളില്‍ മാത്രമാണ് ജഗദീഷിന്‍റെ  ഫോട്ടോഗ്രാഫര്‍ കഥാപാത്രം കടന്നു വരുന്നുള്ളൂ. ജഗത്യ്യുമായി ഒരുപാട് കോമ്പിനേഷന്‍ രംഗങ്ങള്‍ കിലുക്കത്തില്‍ ജഗദീഷിന് ഉണ്ടായിരുന്നു.

[alert variation=”alert-info”]2. വൈശാലിയുടെ നിര്‍മ്മാതാവ്[/alert]

ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയുടെ നിര്‍മ്മാണം എം.എം. രാമചന്ദ്രന്‍ എന്നാണു ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കുന്നത്. ഈ എം.എം രാമചന്ദ്രന്‍ എന്നത് പില്‍ക്കാലത്ത്‌ പ്രശസ്തനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആയിരുന്നു.

atlas ramachandran vaishali

[alert variation=”alert-info”]3. അനന്ദഭദ്രത്തിന്‍റെ സംഗീത സംവിധായകന്‍[/alert]

Anandabhadram_DVDRip_1CD_MDR_1

അനന്ദഭദ്രം എന്ന സിനിമയില്‍ വിദ്യാസാഗര്‍ ആയിരുന്നു ആദ്യം സംഗീത സംവിധായകന്‍. മൂന്ന് – നാല് ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നതുമാണ്. പക്ഷേ പാട്ടുകള്‍ ഒന്നും തന്നെ സംവിധായകനായ സന്തോഷ്‌ ശിവന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. പിന്നീട് എം.ജി രാധാകൃഷ്ണന്‍ ആയിരുന്നു  ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത്.

[alert variation=”alert-info”]4. സിയാദ് കോകറിന്‍റെ നിര്‍ഭാഗ്യം ലാലിന്‍റെ ലാഭം.[/alert]

PicMonkey Collage

2000 ആഗസ്റ്റില്‍ സിയാദ് കോക്കറിന്‍റെ മുന്നില്‍ രണ്ടു സ്ക്രിപ്റ്റുകള്‍ വന്നു. അതില്‍ ഒന്ന് സിയാദ് സിനിമയാക്കി. അത് “സത്യം ശിവം സുന്ദരം” ആയിരുന്നു. ആ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. നിര്‍മ്മാതാവിന് നഗര ഹൃദയത്തിലുള്ള  വസ്തു കടംവീട്ടാന്‍ വേണ്ടി വില്‍ക്കേണ്ടി വന്നു.
പക്ഷേ സിയാദ് കൈവിട്ട രണ്ടാമത്തെ സിനിമ ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.- “തെങ്കാശിപട്ടണം” – ആ ഒരൊറ്റ സിനിമ കൊണ്ട് നിര്‍മ്മാതാവ് ലാല്‍, “ലാല്‍ സ്റ്റുഡിയോസ്” സ്ഥാപിച്ചു.

[alert variation=”alert-info”]5. തട്ടികൂട്ടിയ ക്ലാസ്സിക്[/alert]

bharatham malayalam movie

സിബിമലയില്‍- ലോഹിതദാസ് – മോഹന്‍ലാല്‍ ടീം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഒരുപാട് കാലമെടുത്തു ലോഹി തിരകഥ ഒക്കെ എഴുതി  പൂജ വരെ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് അവര്‍ അറിയുന്നത് തങ്ങള്‍ ചെയ്യാന്‍ പോകുന്ന അതേ കഥയുമായി സാമ്യതയുള്ള പുതിയ സിനിമ ഇറങ്ങുന്നുണ്ട് എന്ന്.

നിരാശനായ ലോഹി പെട്ടന്ന് തട്ടികൂടിയെ സ്ക്രിപ്റ്റിന്‍ മേല്‍ ആ ടീം ഒരു സിനിമ ചെയ്തു.മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായ ഭാരതം ആയിരുന്നു ആ സിനിമ..ആ സിനിമയിലെ അഭിനയത്തിന് അന്നേ വര്‍ഷം മോഹന്‍ലാലിന് മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ്‌ ഉള്‍പ്പടെ 3 ദേശീയ അവാര്‍ഡുകള്‍ ആണ് ലഭിച്ചത്.

 

[alert variation=”alert-info”]6. ആദ്യപാപത്തിലെ ആദ്യ നായിക[/alert]

PicMonkey Collage

ആദ്യപാപം എന്ന സിനിമയില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് ജൂഹി ചൌളയെ ആയിരുന്നു. ഒരുപക്ഷെ ജൂഹിയുടെ ആദ്യ ചിത്രം ആദ്യപാപം ആകുമായിരുന്നു.

 

[alert variation=”alert-info”]7.ചിത്രം സിനിമയിലെ ജഗദീഷ്[/alert]

ചിത്രം എന്ന സിനിമയില്‍ മോഹന്‍ലാല്‍ സോമന്‍റെ പൊളിക് കഥാപാത്രത്തെ കണ്ടു ഓടുന്ന രംഗം ഉണ്ട്. ആ രംഗത്തില്‍ സോമന്‍റെ കാലുകള്‍ മോഹന്‍ലാലിനെ പിന്തുടരുന്നതായി ആണ് കാണിക്കുന്നത്. സത്യത്തില്‍ അവിടെ കാണിക്കുന്ന കാലുകള്‍ സോമന്‍റെത് അല്ല മറിച്ച് ജഗദീഷ് ആയിരുന്നു ആ കാലുകളുടെ ഉടമ.

[alert variation=”alert-info”]8. കറുത്ത പെണ്ണേ… ഡാന്‍സ് മാസ്റ്റര്‍ ഇല്ലാത്തെ ഗാനം.[/alert]

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ “കറുത്ത പെണ്ണേ..” എന്ന് തുടങ്ങുന്ന ഗാനത്തില്‍ കൊറിയോഗ്രാഫര്‍ വേണ്ടാ എന്ന് പ്രിയദര്‍ശന്‍ തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിനും ശോഭനയ്ക്കും ആ ഗാനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍ക്കുകയായിരുന്നു നിങ്ങടെ ഇഷ്ടത്തിനു പെരുമാരികൊല്ല് എന്നാണു പ്രിയന്‍ അവരോടു പറഞ്ഞത്..

[alert variation=”alert-info”]9. രഞ്ജിനിക്ക് പകരം രേവതി[/alert]

PicMonkey Collage

ചിത്രം എന്ന സിനിമയിലെ കല്യാണി എന്ന നായിക കഥാപാത്രത്തെ പ്രിയന്‍ ആദ്യം ഓഫര്‍ ചെയ്തത് രേവതിയ്ക്കായിരുന്നു. കഥ കേട്ട രേവതി ആ കഥാപാത്രത്തെ നിരാകരിച്ചു. പിന്നീട് സിനിമ റിലീസ് ചെയ്തതിനു ശേഷം രേവതി പ്രിയനെ വിളിച്ചു,എന്നിട്ട് പറഞ്ഞു “നിങ്ങള്ക്ക് എങ്ങനെ ഒരു കഥ പറയണം എന്നറിയില്ല അടുത്ത തവണ നിങ്ങള്‍ വിളിക്കുമ്പോള്‍ കഥപറയേണ്ട കാര്യമില്ല. എപ്പോള്‍ അഭിനയിക്കാന്‍ വരണം എന്ന് പറഞ്ഞാല്‍ മതി”

കിലുക്കം എന്ന പ്രിയന്‍റെ അടുത്ത ചിത്രത്തില്‍ നായിക രേവതി ആയിരുന്നു.

[alert variation=”alert-info”]10. സത്യനോടൊപ്പം സുരേഷ് ഗോപി[/alert]

സുരേഷ് ഗോപി ആദ്യമായി അഭിനയിച്ചത് സത്യനോടൊപ്പം ആയിരുന്നു. മലയാളത്തിലെ ക്ലാസ്സിക് സിനിമകളില്‍ ഒന്നായ “ഓടയില്‍ നിന്നും” ആയിരുന്നു ആ സിനിമ. സുരേഷ് ഗോപി ആ സിനിമയില്‍ ഒരു ബാലതാരമായി ആണ് അഭിനയിച്ചത്.

You may also like...

8 Responses

  1. ethellam putiya arivukalananu… Thanks for sharing..

  2. തട്ടികൂട്ടിയ ക്ലാസ്സിക് : അത് ദശരഥം അല്ല ..ഭരതം ആണ് ..

  3. Thanks for the information, we have updated.

  4. Celluloid Cafe But u ddnt changed the poster, change that too.. Any way nice for all these info

  5. Siva Kumar M says:

    Good one..You guys are doing well..

Leave a Reply

Your email address will not be published. Required fields are marked *