മലയാള സിനിമയിലെ എക്കാലത്തെയും മികച്ച 15 പ്രണയ രംഗങ്ങള്‍

പ്രണയ ദിനമായ ഇന്ന് ഞങ്ങള്‍ team CelluloidCafe തിരഞ്ഞെടുത്തെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച 15 പ്രണയ രംഗങ്ങള്‍

[alert variation=”alert-info”]1. “പ്രിയപ്പെട്ട ക്ലാരയ്ക്ക് ജയകൃഷ്ണന്‍ എഴുതുന്നത്” – തൂവാനത്തുമ്പികള്‍[/alert]
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളില്‍ ഒന്ന്.ജനുവരിയുടെ നഷ്ടമായ പദ്മരാജന്‍ ഒരുക്കിയ ഈ മനോഹര ചിത്രത്തില്‍ ജയകൃഷ്ണന്‍ ക്ലാരയ്ക്കു എഴുതുന്ന കത്ത് ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്‌??

[alert variation=”alert-info”]2. “പ്രണയനിര്‍ഭരമായ ഒരു അത്താഴം”-നന്ദനം.[/alert] നവ്യാനായര്‍ എന്ന നടിയുടെ അഭിനയ മികവു കൊണ്ടും, രഞ്ജിത്തിന്‍റെ മനസ്സില്‍ പതിയുന്ന മേക്കിങ്ങ് കൊണ്ടും പ്രണയം തുളുമ്പി നില്‍ക്കുന്നു ഈ രംഗത്തില്‍.

[alert variation=”alert-info”]3.”ഒരാളെ പോലെ ഒരാള്‍ മാത്രമേ ഉള്ളു” – ചന്ദ്രോത്സവം[/alert]
രഞ്ജിത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ചന്ദ്രോത്സവം.ചിറയ്ക്കല്‍ ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും നിശബ്ദ പ്രണയം കൂടിയാണ് ഈ സിനിമ. ചെറുതെങ്കിലും ഈ രംഗത്തിലെ പ്രണയ തീവ്രത എത്രയോ വലുതാണ്‌.

[alert variation=”alert-info”]4. “പിണങ്ങലേടാ- മീശമാധവന്‍ ” [/alert]
മാധവന് തന്‍റെ കുട്ടികാലത്തെ രുഗ്മിണിയെ തിരിച്ചു കിട്ടുമ്പോള്‍

[alert variation=”alert-info”]5. “ചിലതൊക്കെ നമ്മുക്ക് നഷ്ടമാകുമ്പോള്‍ പ്രതീക്ഷിക്കാതെ ചിലത് നമ്മളെ തേടിവരും” – മഴയെത്തും മുൻപേ [/alert]
കമലിന്‍റെ സംവിധാനത്തില്‍ പുറത്തു വന്ന ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്ന്. തന്‍റെ പ്രണയത്തിനു വേണ്ടി ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്ന നന്ദനെ മമ്മൂട്ടി അവിസ്മരണീയമാക്കി.

[alert variation=”alert-info”]6. “അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രണയം തരും… ” – നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ [/alert]
“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും, മാതള നാരങ്ങ പൂക്കുകയും ചെയ്തുവോ എന്നും നോക്കാം… അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രണയം തരും… ”

[alert variation=”alert-info”]7.”Love & Love Only” – അനിയത്തിപ്രാവ് [/alert]
ഫാസില്‍ പ്രണയകഥകള്‍ പറയുമ്പോള്‍ അതില്‍ ഒരു വല്ലാതെ സുഖമുണ്ട്. മലയാളികളുടെ പ്രിയ ജോടികളായ ശാലിനിയും കുന്‍ജാക്കോ ബോബനും ആദ്യമായി ഒന്നിച്ച സിനിമ.

[alert variation=”alert-info”]8.”നമ്മുടെ Paradise” – സുഖമോ ദേവി [/alert]
ഒരു സ്ത്രീയ്ക്ക് തന്‍റെ യഥാര്‍ത്ഥ പ്രണയം ഒരിക്കലും മറക്കാന്‍ കഴിയില്ല എന്ന് വേണുനാഗവള്ളി ഈ മനോഹര രംഗത്തിലൂടെ വരച്ചു കാണിക്കുന്നു.

[alert variation=”alert-info”]9.”എങ്കില്‍ പിന്നെ ഒരിക്കലും പിരിയേണ്ടി വരില്ലായിരുന്നല്ലോ നമ്മുക്ക്”- നിറം [/alert] ഏറ്റവും നല്ല പങ്കാളികള്‍ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കൂടി ആയിരിക്കും എന്ന് പറഞ്ഞ കമലിന്‍റെ നിറത്തിലെ ഈ രംഗം മലയാളികള്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന ജോടികള്‍ കുന്‍ജാക്കോ ബോബന്‍ – ശാലിനി കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമ കൂടിയായിരുന്നു.

[alert variation=”alert-info”]10. “ഉണ്ടകണ്ണിയും,പൊടിമീശക്കാരനും” – ക്ലാസ്മേറ്റ്സ് [/alert]
ക്യാമ്പസ്‌ ജീവിതം ഇതിലും മനോഹരമായി ചിത്രീകരിച്ച ഒരു മലയാള സിനിമ ക്ലാസ്സ്‌മേറ്റ്സിന് മുന്‍പോ, പിന്‍പോ ഉണ്ടായിട്ടില്ല. ആ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണ് ലാല്‍ ജോസ് ഈ പ്രണയ രംഗവും ചിത്രീകരിച്ചിരിക്കുന്നത്.

[alert variation=”alert-info”]11.”കളളം പറഞ്ഞാല്‍ പിടിക്കുന്ന മുതല”- കാലാപാനി [/alert]
പ്രിയദര്‍ശന്റെ എക്കാലെത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കാലാപാനി. മോഹന്‍ലാല്‍- തബു എന്നീ അഭിനയപ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഈ രംഗം അവിസ്മരണീയമായി.

[alert variation=”alert-info”]12.”A perfect teenage love story”- എന്നെന്നും കണ്ണേട്ടന്‍റെ [/alert]
ഫാസിലിന്‍റെ ഏറ്റവും മികച്ച സിനിമ എന്ന് നമ്മുക്ക് ഈ ചിത്രത്തെ പറയാം. ഒരു കൌമാര പ്രണയം ഇത്രേയും തീവ്രതയോടെ പറഞ്ഞിട്ടുള്ള ചിത്രങ്ങള്‍ കുറവ്. മലയാളിക്ക് നൊസ്റ്റാള്‍ജിയ എന്ന വാക്ക് നല്‍കിയ ചിത്രം

[alert variation=”alert-info”]13.”I mean I Love You…” – താളവട്ടം [/alert]
മലയാളത്തില്‍ എന്നും പ്രണയം ഇത്രേയും സിമ്പിള്‍ ആയി ഹാസ്യത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ പ്രിയദര്‍ശനേ കഴിഞ്ഞിട്ടുള്ളൂ

[alert variation=”alert-info”]14.”പ്രണയം ത്യാഗമാകുമ്പോള്‍” – കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് [/alert]
കമലിന്‍റെ മറ്റൊരു പ്രണയകാവ്യം.മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം പ്രണയം ത്യജിക്കുന്ന മൂന്ന് പേരെ ഈ ക്ലൈമാക്സ്‌ രംഗത്തില്‍ നമ്മുക്ക് കാണാന്‍ കഴിയും.

[alert variation=”alert-info”] 15.”ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്ത് വേണം” – ഉസ്താദ് ഹോട്ടല്‍ [/alert]
ഏറ്റവും അവസാനം, പ്രണയത്തിന്‍റെ സുലൈമാനി ആവോളം പകര്‍ന്നു തന്ന ഒരു മനോഹര രംഗം.

You may also like...

4 Responses

  1. Priyanka Chandran says:

    super…….

  2. Siva Kumar M says:

    Nice work.. Pranayam ethuvare nirvachikapetitillatha vikaram..

  3. strongest feeling in the world

  4. Siva Kumar M says:

    Nice work.. Pranayam ethuvare nirvachikapetitillatha vikaram..

Leave a Reply

Your email address will not be published. Required fields are marked *