1983 Review | The Beauty of Life & Cricket

പച്ചപുല്ലുകളില്‍ ഓലമടല്‍ വെട്ടി ക്രിക്കറ്റ്‌ കളിച്ചിരുന്ന ഒരു സാധാരണ മലയാളിയുടെ ഗ്രിഹാതുരതുരത്തിലേക്കാണ് 1983എന്ന ചിത്രം നമ്മളെ വിളിച്ചുകൊണ്ട്പോകുന്നത്.

1983-യില്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ്‌ വേള്‍ഡ്കപ്പ്‌ നേടിയത് മുതലാണ്‌ ചിത്രത്തിന്‍റെ കഥ ആരംഭിക്കുന്നത്. അതിലൂടെ മലയാളികള്‍ കണ്ടുമറന്ന നാട്ടിന്‍പുറത്തെ സൌഹ്യദ കൂട്ടയ്മയും,ക്ലബുകളും,സ്കൂള്‍ പ്രണയവുമെല്ലാം തന്നെ വളരെ മനോഹരമായി പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ ആദ്യപകുതി അവസാനിപ്പിക്കുന്നത്.

രണ്ടാം പകുതി ആരംഭിക്കുമ്പോഴേക്കും നിവിന്‍ പോളി അവതരിപ്പിക്കുന്ന രമേശന്‍ എന്നാ കഥാപാത്രം ഒരുപാട് പ്രാരാബ്ധങ്ങള്‍ ഉള്ള ഒരു സാധാരണ കുടുംബകാരനായി മാറികഴിഞ്ഞു.തനിക്ക് നേടാതെ പോയ സ്വപ്നങ്ങള്‍ തന്‍റെ മകനിലൂടെ നേടാന്‍ രമേശന്‍ ഒരുപാട് ആഗ്രഹിക്കുന്നു.അതിനുവേണ്ടി ഒരുപാട് ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ രമേശന്‍ കടന്നുപോകേണ്ടിവരുന്നു.വളരെ മനോഹരമായാണ് ചിത്രത്തിന്‍റെ അവസാന ദ്രിശ്യങ്ങള്‍ സംവിധയകന്‍ പറഞ്ഞു നിര്‍ത്തുന്നത്.

ഒരു പുതുമുഖ സംവിധയകന്‍ ഇതിലും മനോഹരമായി ഒരു ചിത്രം സെല്ലുലോയിഡില്‍ പകര്‍ത്താന്‍ സാധിക്കില്ല എന്ന് 1983-യിലൂടെ തെളിയിചിരിക്കുകയാണ് അബ്രിട് ഷൈന്‍.ഗോപി സുന്ദറിന്‍റെ സംഗീതവും,പചാതല സംഗീതവും,പ്രദീഷ് എം വര്‍മയുടെ ചായഗ്രഹന മികവും  എടുത്തുപറയേണ്ടതാണ്.കഥാപാത്രങ്ങള്‍ ആയി വന്ന ഏല്ലാവരും തന്നെ അവരുടെ കഥാപത്രങ്ങളോട് നീതിപുലര്‍ത്തി.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്‍റെ പേര്  ചിത്രത്തില്‍ ഉടനീളം പറഞ്ഞു പോകുന്നുണ്ട് അദ്ധേഹത്തിന്‍റെ കടുത്ത ആരധകനായ സംവിധായകന്‍. ഒരു ഫീല്‍ഗുഡ്മൂവി എന്ന തലത്തില്‍ പെടുത്താവുന്ന ഈ ചിത്രം ഒരുസാധാരണ മലയാളിക്ക് ഒരിക്കലും തള്ളിപറയാന്‍ ആകില്ല.അത് തന്നെ ആയിരിക്കും ഈ ചിത്രത്തിന്‍റെ വരാന്‍ ഇരിക്കുന്ന വലിയ വിജയവും….

You may also like...

Leave a Reply

Your email address will not be published. Required fields are marked *