ചെറിയ ബഡ്ജറ്റില്‍ ഒരുക്കി മെഗാ ഹിറ്റായി മാറിയ 5 ഹോളിവുഡ് ചിത്രങ്ങള്‍

ചെറിയ ബഡ്ജറ്റില്‍  മികച്ച സിനിമകള്‍ ഒരുക്കി ഒരേ സമയം കലാമൂല്യമുള്ളതും, സാമ്പത്തിക വിജയവും നേടുന്ന ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ മലയാള സിനിമയില്‍ കൂടുതലും കണ്ടു വരുന്ന പ്രവണത. തീര്‍ച്ചയായും സ്വഗതാര്‍ഹാമായ ഒരു മാറ്റം തന്നയാണ് അത്. എത്ര രൂപ മുടക്കി എന്നുള്ളതിലല്ല മറിച്ച് കഥ ആവശ്യപ്പെടുന്നതിന് അനുസരിച്ച്  ബഡ്ജറ്റ് ഒരുക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ മാറ്റം.

അങ്ങനെ ചെറിയ ബഡ്ജറ്റില്‍ ഒരുക്കി വിജയിച്ച സിനിമകള്‍ ഇവിടെ മാത്രമേ ഇറങ്ങുന്നുള്ളൂ എന്ന് കരുതരുത്. കോടികണക്കിന് ചിലവിട്ട് ബ്രഹമാണ്ട ചിത്രങ്ങള്‍ ഒരുക്കുന്ന അങ്ങ് ഹോളിവുഡിലും ചെറിയ മുതല്‍ മുടക്കില്‍ പുറത്തിറങ്ങി വിജയിച്ച ചിത്രങ്ങള്‍ ഉണ്ട്. അങ്ങനെ ഒരുപാട് ആമറ്റർ കലാകാരന്മാര്‍ പിന്നീട് മുഖ്യധാരാ ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടും ഉണ്ട്.

അങ്ങനെ വിജയിച്ച മികച്ച 5 ചെറിയ വലിയ സിനിമകള്‍ നമ്മുക്ക് കാണാം.

1. Paranormal Activity (2007)

ഒരു ഹോറര്‍ ചിത്രമായ പാരാനോര്‍മല്‍ ആക്റ്റിവിറ്റി, തങ്ങളുടെ വീട് ഒരു പ്രേതാലയം ആണ് എന്ന് തിരിച്ചറിയുന്ന കമിതാക്കളുടെ കഥ പറയുന്നു. ഈ സിനിമ എഴുതിയതും, എഡിറ്റിംഗ് ചെയ്തിരിക്കുന്നതും, സംവിധാനം ചെയ്തിരിക്കുന്നതും ഒറേന്‍ പെലി ആണ്. കമിതാകള്‍ പ്രേതങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായി വീട്ടില്‍ സ്ഥാപിക്കുന്ന cc tv ദ്രിശ്യങ്ങളിലൂടെയാണ് സിനിമ മുഴുവനായും പറഞ്ഞിരിക്കുന്നത്. ദ്രിശ്യങ്ങള്‍ സത്യമാണോ അതോ സിനിമയ്ക്ക്‌ വേണ്ടി ഒരുക്കിയതാണോ എന്ന് പ്രേക്ഷകന്‍ ഉറപ്പായും ചിന്തിച്ചു. അവിടെയാണ് ഈ സിനിമയുടെ വിജയം. വെറും $15,000 അമേരിക്കന്‍ ഡോളറിനാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. പിന്നീട് ആ സിനിമ Paramount Pictures $350,000 ഈ സിനിമ വാങ്ങി.ലോകത്ത് അങ്ങോളം ഈ സിനിമ $197 മില്യണ്‍ ആണ് ഈ ചിത്രം നേടിയത്.

 

2. Clerks (1994)

രണ്ടു വ്യതസ്ത മാളുകലില്‍ ജോലി ചെയ്യുന്ന രണ്ടു ക്ലെര്‍ക്കുകളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ദിവസത്തെ കഥയാണ്  ഈ കോമഡി സിനിമയുടെ ആധാരം.ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്ത കെവിന്‍ സ്മിത്തിന്‍റെ ജീവിതത്തില്‍ തന്നെയുണ്ടായ ചില സംഭവങ്ങളാണ് സിനിമയായി പരിണമിച്ചത്‌. തന്‍റെ സ്വകാര്യ സ്വത്തായ വിലമതിക്കാനാകാതെ കോമിക്സ് കളക്ഷന്‍ വിറ്റിട്ടാണ് കെവിന്‍ ഈ സിനിമയ്ക്ക്‌ വേണ്ടിയുള്ള കാശ് ഉണ്ടാക്കിയത്. മാത്രമല്ല ചിലവ് ചുരുക്കുന്നതിനു വേണ്ടി തന്‍റെ സുഹൃത്തുകളെയും, കുടുംബാഗങ്ങളെയും ആണ് കെവിന്‍ ഈ സിനിമയില്‍ ആഭിനയിപ്പിച്ചത്. കെവിനും ഈ സിനിമയില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. $27,000 മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ഈ ചിത്രം $3.8 മില്യണ്‍ ആണ് നേടിയത്. മാത്രമല്ല കാന്‍ , സണ്‍ഡാന്‍സ് ചലച്ചിത്ര മേളകളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.

 

3. Once (2007)

സംഗീതം തുളുമ്പി നില്‍ക്കുന്ന മനോഹരമായ ഒരു ഐറിഷ് ചിത്രം അതാണ്‌ “ഒണ്‍സ്” എന്ന ഈ ചിത്രം. ജോണ്‍ കാര്‍ണി സംവിധാനം ചെയ്ത ഈ ചിത്രം രണ്ടു സംഗീതജ്ഞന്‍മാരുടെ കഥപറയുന്നു. ഒരാള്‍ ഒരു തെരുവ് ഗായകനും മറ്റൊരാള്‍ ഒരു വളര്‍ന്നു വരുന്ന ഒരു പൂകച്ചവടകാരിയുമാണ്. അവര്‍ രണ്ടുപേരും ഡബ്ലിനില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. സ്വാഭിക സ്വഭാവമുള്ള ഈ ചിത്രം ഐറിഷ് ഫിലിം ബോര്‍ഡായിരുന്നു നിര്‍മ്മാണം. പക്ഷെ എന്തുകൊണ്ടോ ഫിലിം ബോര്‍ഡ്‌ ആ സിനിമയ്ക്ക്‌ അനുമതി കൊടുത്തിരുന്നില്ല. എന്നാല്‍ ബോര്‍ഡിലെ  ചീഫ് എക്സിക്യൂട്ടീവ് പദവി ഒഴിഞ്ഞു കിടന്നിരുന്ന സമയത്ത് ഒരു ജൂനിയര്‍  എക്സിക്യൂട്ടീവ്  സിനിമയ്ക്ക്‌ അനുമതി കൊടുക്കുകയായിരുന്നു. ഒരു നിബന്ധന മാത്രമേ അദേഹം ജോണിന്‍റെ മുന്നില്‍ വച്ചിരുന്നുള്ളു, സിനിമയുടെ ചിലവ് €150,000 കൂടുതല്‍ ആകാന്‍ പാടില്ല. ചിത്രം €130,000 ($160,000) ന്  മുഴുവനാക്കാന്‍ ജോണിന് കഴിഞ്ഞു.അതിനായി സ്വന്തം ശമ്പളം അദേഹം വേണ്ടാന്ന് വച്ചു.അണിയറ പ്രവര്‍ത്തകര്‍ക്ക് സിനിമയുടെ ലാഭത്തിന്‍റെ പങ്ക് അദേഹം ഓഫര്‍ ചെയ്തു. സിനിമ  $20 മില്യണ്‍ ലോകത്തെമ്പാടുമായി കളക്ട് ചെയ്തു. സണ്‍ഡാന്‍സ്, ഡബലിന്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയിലെ Falling Slowly എന്ന ഗാനത്തിനാണ് 2007 ലെ ഒര്‍ജിനല്‍ സോങ്ങിനുള്ള ഓസ്കാര്‍ ലഭിച്ചത്.

4. Napoleon Dynamite (2004)

ഒരു അൻകൻവെൻഷനൽ കുടുംബത്തില്‍ ജീവിക്കുന്ന കൗമാരക്കാരന്‍റെ കുഴപ്പം പിടിച്ച യൗവനാരംഭകാലം നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞ ഒരു സിനിമയായിരുന്നു നെപ്പോളിയന്‍ ഡയനാമേറ്റ്. ബൈക്ക് ഓടിക്കുന്ന മുത്തശ്ശി, 32 വയസ്സായിട്ടും ജോലിക്കൊന്നും പോകാതെ നില്‍ക്കുന്ന മൂത്ത സഹോദരന്‍, ഒരു ലാമ ഇത്രേയും അടങ്ങുന്നതാണ് നെപ്പോളിയന്‍റെ കുടുംബം. അവന്‍റെ സ്വഭാവത്തോട് അടുത്ത് നില്‍ക്കുന്ന അരകിറുക്കന്മാരായ സുഹൃത്തുക്കളും  കൂടി ചേര്‍ന്നതാണ് അവന്‍റെ ലോകം. സിനിമയുടെ ആകെ ബഡ്ജറ്റ് $400,000 ആയിരുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം  Fox Searchlight Pictures , Paramount Pictures എന്നീ വമ്പന്‍ കമ്പനികള്‍ പിന്നീട് വാങ്ങുകായിരുന്നു. സിനിമയിലെ നായകനായ ജോണ്‍ ഹെഡര്‍ന് ആദ്യമായി ഈ സിനിമയ്ക്ക്‌ വേണ്ടി കിട്ടിയ പ്രതിഫലം $1,000 ആണ് ലഭിച്ചത്. $46 മില്യണ്‍ കളക്ട് ചെയ്ത ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍  പിന്നീട്  ഹെഡര്‍ന് ലാഭത്തിന്‍റെ ഒരു പങ്ക് നല്‍കി.

5. The Blair Witch Project (1999)

ഹോറര്‍ സിനിമകളില്‍ വ്യത്യസ്തമായ ആഖ്യാനരീതിയുമായി പുറത്തു വന്ന സിനിമയായിരുന്നു “ബ്ലയര്‍ വിച്ച് പ്രോജെക്റ്റ്‌” 1999 ല്‍ പുറത്തിറങ്ങിയ ഈ ചിത്രമാണ് പിന്നീട് പാരാനോര്‍മല്‍ ആക്ടിവിറ്റി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആധാരമായത്‌. സത്യമോ മിത്യയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തിടതാണ് ഈ സിനിമയുടെ വിജയം.തികച്ചും യാതാര്ത്യമെന്നു തോന്നിപ്പിക്കുന്ന വീഡിയോ ഫൂട്ടേജുകളിലൂടെയാണ് ഈ സിനിമ പുരോഗമിക്കുന്നത്. ഒരു കാടിനകത്ത് ഫിലിം പ്രോജെക്റ്റ്‌ ചെയ്യാന്‍ പുറപ്പെട്ട മൂന്ന് ചലച്ചിത്ര വിദ്ധ്യാര്‍ത്തികളെ പിന്നീട് കാണാതാകുന്നു.അവരെ പറ്റി പിന്നീട് ആരും കേട്ടിട്ടില്ല. പിന്നീട് നടന്ന ഒരു വര്‍ഷത്തെ തിരച്ചിലിനൊടുവില്‍ പോലീസ്  ആ വിദ്ധ്യാര്‍ത്തികളുടെ ക്യാമറ കണ്ടെത്തുന്നു.ആ ക്യാമറയിലുണ്ടായിരുന്ന ഭയാനകമായ രംഗങ്ങള്‍ ആണ് ഈ സിനിമ. $600,000 ബഡ്ജ്റ്റില്‍ പുറത്തിറങ്ങിയ ഈ ചിത്രം $248.3 മില്യണ്‍ ആണ് നേടിയത്. കാറ്റില്‍ അകപ്പെട്ട യഥാര്‍ത്ഥ വിദ്ധ്യാര്‍ത്തികളുടെ ദ്രിശ്യങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത് എന്ന പ്രചരണം ഈ സിനിമയെ വിജയിപ്പിക്കുനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌.മാത്രമല്ല പുതിയ ഒരു ഹോറര്‍ ഷോണര്‍ തന്നെ ലോക സിനിമയ്ക്ക്‌  ഈ സിനിമ സംഭാവന നല്‍ക്കുകയും ചെയ്തു.

 

 

You may also like...

2 Responses

  1. Muneer Kunhappa says:

    good list!
    chilathu kandittilla. thnx for sharing, gonna watch dem asap.
    also, El Mariachi, Saw, Evil Dead, Pi, thudangiyava koodi ee listil include cheyyavunna cinemakal aanennu thonnunnu.. 🙂

  2. Good list, you missed Rocky though. The man from earth could also have been on the list, but it was released on DVD very early and active torrenting was also encouraged for that movie. I am not complaining though, it increased the popularity of that movie.

Leave a Reply

Your email address will not be published. Required fields are marked *