മലയാള സിനിമയില്‍ നിന്നും ചാര്‍ളി ചാപ്ലിന് ഒരു ശ്രദ്ധാഞ്‌ജലി

ചാര്‍ളീ ചാപ്ലിന്‍ എന്ന അതുല്യ പ്രതിഭയുടെ ആദ്യ ചിത്രമിറങ്ങിയിട്ടു ഈ ഫെബ്രുവരിയില്‍ 100 വര്‍ഷം തികഞ്ഞു. Making a Living എന്ന ചാപ്ലിന്‍ സിനിമ ഇറങ്ങിയിട്ട് ഇന്ന് നൂറ് വര്‍ഷം തികഞ്ഞു. തന്‍റെ വേദനകള്‍ ഉള്ളില്‍ ഒളിപ്പിച്ച് നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹം ഒരു നല്ല സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ കഷ്ടത നിറഞ്ഞ ബാല്യത്തില്‍ കൂടെയും, സാധാരണ ആള്‍ക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെയും ഹാസ്യത്തിന്‍റെ മാര്‍ഗത്തില്‍ സഞ്ചരിച്ചു. യുദ്ധങ്ങല്‍ക്കെതിരെ എന്നും കടുത്ത നിലപാടെടുത്തിരുന്ന അഹിംസാവാദിയായിരുന്ന അദ്ദേഹം ഗാന്ധിയുടെ ആരാധകന്‍ കൂടിയായിരുന്നു. 1939 രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് അദ്ദേഹം പുറത്തിറക്കിയ The Dictator എന്ന സിനിമ ഹിറ്റ്ലര്‍ എന്ന ഏകാധിപതിയോടുള്ള ചാപ്ലിന്‍റെ നിലപാടുകള്‍ ആയിരുന്നു. ലോകത്ത് മറ്റാരും ചെയ്യാന്‍ ഭയക്കുന്ന ഒരു കാര്യം ഹിറ്റ്ലറെ വിമര്‍ശിക്കുക എന്ന മഹത്തരമായ ഒരു കാര്യം അന്ന് അദ്ദേഹം ചെയ്തു. മരിക്കും വരെ അദ്ദേഹം അമേരിക്കന്‍ പൗരത്വം അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ അമേരിക്ക ചാപ്ലിനെ ചാരന്‍ എന്ന് മുദ്രകുത്തി പുറത്താക്കുക പോലും ചെയ്തിരുന്നു. 1977-ല്‍ അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു.

അതേ സമയം മലയാള സിനിമയില്‍ നിന്നും ആ മഹാപ്രതിഭയ്ക്ക് വേണ്ടി ഒരു ശ്രദ്ധാഞ്‌ജലി ഒരുങ്ങുകയാണ്. നടന്‍ ഇദ്രന്‍സ് മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍. ശരത്ത് ആണ്. ചാപ്ലിന്‍ എന്ന നടനോടുള്ള ആരാധന മൂത്ത് ചാപ്ലിനെ സിനിമയില്‍ അവതരിപ്പിക്കണമെന്നുള്ള ആഗ്രഹവും പേറി നടക്കുന്ന ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. ചാപ്ലിനാകാനുള്ള അയാളുടെ ശ്രമങ്ങള്‍ ആണ്  ചിത്രത്തിന്റെ ഇതിവൃത്തം.”ബുദ്ധന്‍ ചിരിക്കുന്നു” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, പ്രവീണ, ആശാശരത്, ജഗദീഷ്, പി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *