റീമയ്ക്ക് പകരം മമ്മൂട്ടിയുടെ നായിക അപര്‍ണ. ചായഗ്രഹകാന്‍ വേണുവിന്‍റെ ചിത്രം പുരോഗമിക്കുന്നു

ചായാഗ്രാഹകന്‍ വേണുവിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭം ആയ മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് റിമയെയാണ്. എന്നാല്‍ ഇപ്പോള്‍ റിമയെ മാറ്റി പകരം അപര്‍ണ ഗോപിനാഥിനെ നായികായി തിരഞ്ഞെടുത്തിരിക്കുന്നു. മമ്മൂട്ടിയുടെ തന്നെ ഗാങ്ങ്സ്റ്റ്ര്‍ എന്ന സിനിമയിലും അപര്‍ണ ഉണ്ട്. എന്തുകൊണ്ടാണ് റിമയെ മാറ്റിയത്തിന്‍റെ കാരണം  അറിവായിട്ടില്ല.

വേണുവിന്‍റെ ആദ്യ ചിത്രം മഞ്ജു വാരിയെര്‍ നായികയായ “ദയ” ആയിരുന്നു.പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമ ആയിരുന്നു. മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍‌ നായര്‍ ആയിരുന്നു ദയക്ക് തിരകഥ ഒരുക്കിയത്. 1998ല്‍ പുറത്തിറങ്ങിയ  ദയ കഴിഞ്ഞു കൃത്യം 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേണു വീണ്ടും സംവിധായക കുപ്പായംഅണിയുന്നത്. ഈ തവണ ആര്‍.ഉണ്ണി യാണ് തിരകഥ ഒരുക്കുന്നത്. ഗോള്‍ഡ്‌ കോയിന്‍ ഫിലംസിന്‍റെ ബാന്നറില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *