ആന്റ്റി ക്രൈസ്റ്റില്‍ ഫഹദിന് പകരം ആര്യ
കഴിഞ്ഞ വര്‍ഷം ആമേന്‍ എന്ന ദ്രിശ്യാനുഭവം സമ്മാനിച്ച ലിജോ പല്ലിശേരിയുടെ ഈ വര്‍ഷത്തെ പ്രധാന പ്രോജെക്റ്റ് ആന്റ്റി ക്രൈസ്റ്റില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ ലിജോ കണ്ടെത്തിയത് ഫഹദിനെയായിരുന്നു. എന്നാല്‍ മറ്റ് സിനിമകള്‍ക്ക് വേണ്ടി ഇതിനകം തന്നെ ഡേറ്റ്സ് മുന്‍കൂട്ടി നല്കി കഴിഞ്ഞ ഫഹദിന് ഈ പ്രോജെക്റ്റുമായി സഹകരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഫഹദിന് പകരം തമിഴ് നടന് ജീവ ആ റോള്‍ ചെയ്യുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത പ്രകാരം തമിഴ് നടന് ആര്യയാകും ആ കഥാപാത്രം ചെയ്യുക എന്നാണ് അറിയാന്‍ കഴിയുന്നത്.
ആര്യ മുന്‍പും ഉറുമി എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആന്റ്റി ക്രൈസ്റ്റും സംവിധാനം നിര്‍മ്മിക്കുന്നത് പ്രിഥ്വിരാജിന്റെ ആഗസ്റ്റ് ഫിലംസ് ആയിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കും.