ബെസ്റ്റ് ആക്ടര്‍ ടീം വീണ്ടും, കൂട്ടിനു അനൂപ്‌ മേനോനും

മാര്‍ട്ടിന്‍ പ്രക്കാട്ട് മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തുന്നു. മാര്‍ട്ടിന്‍ തന്‍റെ ആദ്യ നായകനുമായി വീണ്ടും കൈ കോര്‍ക്കുമ്പോള്‍ ഒരു ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ആഗ്രഹിക്കുന്നില്ല, അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഈ സിനിമയ്ക്ക് തിരകഥ ഒരുക്കുന്നത് അനൂപ്‌ മേനോന്‍ ആണ് എന്നുള്ളതാണ് ആ പ്രതേകത.

മാര്‍ട്ടിന്‍റെ മൂന്നാമത്തെ ചിത്രം ആണ് ഈ പുതിയ പ്രൊജക്റ്റ്‌. ബെസ്റ്റ് ആക്ടര്‍, A.B.C.D എന്നീ മുന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റ് ആയിരുന്നു. അനൂപ്‌ മേനോനിന്‍റെ തിരകഥയില്‍ ആദ്യമായാണ് മമ്മൂട്ടി എത്തുന്നത്. മുന്‍പ് പകല്‍ നക്ഷത്രത്തിനു വേണ്ടി മോഹന്‍ലാലിനു വേണ്ടിയും അനൂപ്‌ തിരകഥ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഒരു അച്ചായന്‍ റോളില്‍ ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍  കാണാന്‍ ഒരു പ്രതേക സുഖമാണ്. ആ മാജിക് പുതിയ സിനിമയിലും ആവര്‍ത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *