ഫഹദിന്‍റെ “മണിയറയിലെ ജിന്ന്”. രഘുനാഥ് പല്ലേരിയുടെ തിരകഥയില്‍ ഒരു അന്‍വര്‍ റഷീദ് ചിത്രം

അന്‍വര്‍ റഷീദും ഫഹദും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്‍റെ പേര് മണിയറയിലെ ജിന്ന് എന്നാണു. വളരെ രസകരമായ ഈ പേരിനു പിന്നില്‍ ഉറപ്പായും ഒരു സരളമായ തിരകഥയും ഉണ്ടാകും, കാരണം ഒരു ഇടവേളയ്ക്കു ശേഷം പ്രശസ്ത തിരകഥാകൃത്ത് രഘുനാഥ് പല്ലേരി ആണ് ഈ ചിത്രത്തിനു തിരകഥ ഒരുക്കുന്നത്. പല്ലേരിയുടെ ശിഷ്യന്‍ കൂടിയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്.

തീര്‍ച്ചയായും ഒരു നല്ല കൂട്ടുകെട്ട് ഒരുമിക്കുമ്പോള്‍ ഒരു നല്ല ചിത്രം നമ്മുക്ക് പ്രതീക്ഷിക്കാം. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍,ഒന്ന് മുതല്‍ പൂജ്യം വരെ, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട്,വാനപ്രസ്ഥം, തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ക്ക് കഥയും തിരകഥയും ഒരുക്കിയിട്ടുള്ള മലയാളികളുടെ പ്രിയ തിരകഥാകൃത്ത് ആണ് പല്ലേരി. ഒന്ന്മുതല്‍ പൂജ്യം വരെ, ദിലീപിനെ നായകനാക്കി വിസ്മയം എന്ന ചിത്രങ്ങള്‍ അദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഫഹദ്-നസ്രിയ വിവാഹം ഉറപ്പിച്ച ഈ സമയത്ത് മണിയറയിലെ ജിന്ന്‍ എന്ന പേര്  കൌതുകം ഉണര്‍ത്തുന്നതാണ്. മറ്റ് അഭിനേതാകളെ ഒന്നും തീരുമാനിച്ചിട്ടില്ല.

You may also like...

Leave a Reply

Your email address will not be published. Required fields are marked *