ഫഹദിന്‍റെ പുതിയ ചിത്രം- Gods own Country

ഫഹദിന്‍റെ പുതിയ ചിത്രം gods own country യുടെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു.ഒരു ദിവസം ഒരു നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആണ് ഈ സിനിമയുടെ ആധാരം. മനുഷ്യരുടെ വൈകാരിക സ്വഭാവത്തിനു ഏറെ പ്രാധാന്യം കൊടുത്തു ഒരുക്കിയിട്ടുള്ള ഈ സിനിമയുടെ തിരകഥ എഴുതിയിട്ടുള്ളത് നവാഗതരായ അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. വ്യത്യസ്ഥമായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയം,ടു വീലേര്‍സ് എന്നീ സിനിമകളുടെ സംവിധായകന്‍ വാസുദേവ് സനല്‍ ആണ്.

മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്തെ തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ആണ് ഈ സിനിമയില്‍  സംവിധായകന്‍  ഉള്‍പ്പെടുത്തുന്നത്. ആന്‍റ്റോ ജോസഫ്‌ ആണ് ഈ സിനിമയുടെ നിര്‍മ്മാതാവ്. ശ്രീനിവാസന്‍,ലാല്‍,നന്ദു,ജയരാജ്‌ വാരിയര്‍,മണിക്കുട്ടന്‍, സുധീര്‍ കരമന,ഇഷാ തല്‍വാര്‍, ലെന, ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ ആണ് മറ്റ് അഭിനയതാക്കള്‍. അരവിന്ദ് കൃഷ്ണയാണ് ചായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍.ചിത്രം വേനല്‍അവധി സമയത്ത് തീയറ്ററുകളില്‍ എത്തും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *