ഹോളിവുഡ് സിനിമകളില്‍ അതിവിദഗ്ദ്ധമായി മറയ്‌ക്കപ്പെട്ട 5 രഹസ്യ സന്ദേശങ്ങള്‍

[alert variation=”alert-info”]1.Lion King (1994)[/alert]

രഹസ്യ സന്ദേശം : ആകാശത്ത് S.E.X എന്ന വാക്ക്.

Lion-King-Sex-Cloud

ലയണ്‍ കിംഗ്‌ എന്ന ഈ സിനിമ നമ്മളാരും മറക്കാന്‍ വഴിയില്ല. സിമ്പ വിഷമിച്ച് ഒരു കുന്നിന്‍ ചെരുവിലേയ്ക്ക് ആഞ്ഞ് വീഴുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങളാണ് ആകാശത്ത്‌ sex എന്ന രൂപത്തില്‍ തെളിയുന്നത്. ഈ രഹസ്യ സന്ദേശം പുറത്തുവന്ന സമയത്ത് കുട്ടികളുടെ സിനിമയില്‍ ഇത്തരം ഒരു വാക്യപ്രയോഗം കാണിച്ചതിനെതിരെ ഒരുപാട് വിവാദങ്ങള്‍ പുകഞ്ഞിരുന്നു. അവസാനം ഡിസ്നി തന്നെ രംഗത്ത് വന്നു. S.E.X എന്നല്ല പകരം ഈ സിനിമയ്ക്ക് വേണ്ടി അനിമേഷന്‍ നടത്തിയ കലാകാരന്മാര്‍ക്ക് വേണ്ടിയുള്ള ഒരു സമര്‍പണം ആണ്  S.F.X (Special Effects) എന്ന് കൊണ്ട് ഉദേശിച്ചത്‌ എന്ന് പറഞ്ഞ് ഡിസ്നി തടിയൂരി.

[alert variation=”alert-info”]2. Fight Club (1999)[/alert]

രഹസ്യ സന്ദേശം :പല രംഗങ്ങളിലും മിന്നി മറയുന്ന  ടൈയ്ലര്‍ ഡറഡനും, പിന്നെ ഒരു  പുരുഷലിംഗവും
Tyler-Durden-Fight-Club-Hidden-Flashes
ഫയ്റ്റ് ക്ലബ്‌ എന്ന വിഖ്യാത സിനിമയില്‍ സംവിധായകന്‍ ഡേവിട് ഫിന്ചെര്‍ ബ്രാഡ് പിറ്റ് ചെയ്ത ടൈയ്ലര്‍ ഡറഡന്‍ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കഭാഗത്ത് നാല് രംഗങ്ങളില്‍ ഒരു മിന്നായം പോലെ കാണിക്കുന്നുണ്ട്. മാത്രമല്ല ക്ലൈമാക്സ്‌ രംഗങ്ങളില്‍ ഒരു പുരുഷലിംഗം ഫ്രയ്മില്‍ കാണിക്കുന്നുമുണ്ട്.
ടൈയലറെ പലപ്പോഴായി കാണിക്കുന്നത് സംവിധായകന്‍ നല്‍കിയ വിശദീകരണം “നായകന്‍ ടൈലര്‍ എന്ന കഥാപാത്രത്തെ സ്വന്തം മനസിലാണ് സൃഷ്ട്ടിക്കുന്നത്, അതുകൊണ്ട് തന്നെ ടൈലര്‍ എന്ന കഥാപാത്രം ആ സമയത്ത് നരേറ്റര്‍ എന്ന കഥാപാത്രത്തിന്‍റെ ചിന്താമണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ” എന്നാണ്.

[alert variation=”alert-info”]3.Anchorman: The Legend of Ron Burgundy (2004)[/alert]

Anchorman-Escupimos-en-su-Alimento
രഹസ്യ സന്ദേശം : “ഞങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ തുപ്പുന്നു” എന്ന സ്പാനിഷ്  പേരുള്ള റെസ്റ്റോറന്‍റ്റ്
ഈ സിനിമയുടെ ഒരു ഘട്ടത്തില്‍ നായികയും അവളുടെ കൂട്ടുകാരിയും പോകുന്ന ഒരു സ്പാനിഷ് റെസ്റ്റോറന്റ്റിന്‍റെ പേര് “Escupimos en su Alimento” എന്നാണ്. മലയാളത്തില്‍ അതിനെ തര്‍ജിമ ചെയ്‌താല്‍ “ഞങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ തുപ്പുന്നു” എന്നാണ് ആ വാഖ്യത്തിന്‍റെ അര്‍ത്ഥം.

[alert variation=”alert-info”]4.The Matrix Reloaded (2003)[/alert]

രഹസ്യ സന്ദേശം : നമ്പര്‍ പ്ലേറ്റുകളില്‍ ബൈബിള്‍ വചനം.
Matrix-Reloaded-License-Plates
സാധാരണ സിനിമകളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ആ രംഗവുമായി ഇഴുകി ചേരുന്ന രീതിയിലാകും അക്കങ്ങള്‍ അടയാളപ്പെടുത്തുക. പലപ്പോഴും അങ്ങനെ ഒരു നമ്പര്‍ നമ്മള്‍ നിത്യജീവിതത്തില്‍ എവിടെയൊക്കയോ കണ്ടിട്ടുണ്ടാകുമല്ലോ എന്ന് വരെ ചിന്തിച്ചു പോകും. എന്നാല്‍ മട്രിക്സ്‌ എന്ന സിനിമയില്‍ നമ്മള്‍ കാണുന്ന പല കാറുകളുടെ നമ്പര്‍ പ്ലേറ്റുകളിലും കോറി ഇട്ടിരിക്കുന്നത് ബൈബിള്‍ വചനങ്ങള്‍ സൂച്ചിപ്പിക്കുന്ന അക്കങ്ങള്‍ ആണ്.
ഉദാഹരണത്തിന് മട്രിക്സ്‌ റീലോടെഡ് എന്ന സിനിമയില്‍ ഏജന്‍റ്റ് സ്മിത്ത് വരുന്ന കാറിന്‍റെ നമ്പര്‍  “IS5416,” എന്നാണ്.അത് ബൈബിളിലെ Isaiah 54:16: “Behold, I have created the smith, who blows the fire of coals, and produces a weapon for its purpose. I have also created the ravager to destroy.” എന്ന വചനമാണ്.അതുപോലെ തന്നെ ഹൈവേ ചേസ് രംഗത്തില്‍ ട്രിനിറ്റിയുടെ കാറിന്‍റെ നമ്പര്‍  “DA203,” എന്നാണ്. (Daniel 2:03: “He said to them, ‘I have had a dream that troubles me and I want to know what it means.’“)

[alert variation=”alert-info”]5.I Am Legend (2007), Dark Knight(2008[/alert]

രഹസ്യ സന്ദേശം : 2013ല്‍ പ്രഖ്യാപിച്ച Batman vs.Superman സിനിമയുടെ പോസ്റ്ററുകള്‍ വര്‍ഷങ്ങങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ ഈ രണ്ടു ചിത്രങ്ങളിലും പ്രതക്ഷപ്പെട്ടു.
batman vs superman
2007ല്‍ പുറത്തിറങ്ങിയ I am Legend എന്ന സിനിമയില്‍ വില്‍ സ്മിത്തിന്‍റെ കഥാപാത്രം നഗരത്തില്‍ ച്ചുഉട്ടി തിരിയുന്ന ഒരു രംഗത്തില്‍ ഒരു കൂറ്റന്‍ ബില്‍ബോര്‍ഡില്‍  Batman vs.Superman എന്ന സിനിമയുടെ കൂറ്റന്‍ പരസ്യം കാണിക്കുന്നുണ്ട്. അത് പോലെ തന്നെ Dark Knight(2008) എന്ന പ്രശസ്ത ചിത്രത്തിലും ഇതേ പോസ്റ്റര്‍ തുടക്ക രംഗത്തില്‍ കാണിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ്സ് ആണ് ഈ മൂന്നു ചിത്രങ്ങളുടെയും നിര്‍മ്മാണം. വാര്‍ണര്‍ ബ്രോസ് ഒരുപാട് വര്‍ഷങ്ങളായി Batman vs.Superman എന്ന ചിത്രത്തിനെ പറ്റി ചിന്തിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സന്ദേശങ്ങള്‍.

You may also like...

1 Response

  1. Uthaya Baanu says:

    holiwud filims is america or ussr maded ?

Leave a Reply

Your email address will not be published. Required fields are marked *