ഇന്ത്യയില്‍ ചിത്രീകരിച്ച 10 ഹോളിവുഡ് സിനിമകള്‍

നമ്മുടെ സിനിമാക്കാര്‍ ഗാനരംഗങ്ങളും മറ്റും വിദേശത്ത് പോയി ചിത്രീകരിക്കുന്നത് പോലെ തന്നെ പല വിദേശ സിനിമകളും ഇന്ത്യയിലും ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ ചിത്രീകരിച്ച 10 മുഖ്യധാര ഹോളിവുഡ് ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

[alert variation=”alert-info”]1. Slum Dog Millionaire[/alert]

slumdog_millionaire poster

പൂര്‍ണമായും ഇന്ത്യയില്‍ ഷൂട്ട്‌ ചെയ്ത ചിത്രം ആണ് സ്ലംഡോഗ്. ഇന്ത്യയുടെ ദാരിദ്രയവും, കഷ്ടതകളും മാത്രമേ ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളൂ എന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഇന്ത്യക്ക് പ്രാധാന്യം നല്‍ക്കി ഇന്ത്യക്കാരുടെ കഥപറഞ്ഞ ഏറ്റവും പ്രബലമായ ചിത്രം സ്ലംഡോഗ് തന്നയാണ്.ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ ലഭിച്ചതും ഈ ചിത്രത്തിനായിരുന്നു.

[alert variation=”alert-info”]2. Octopussy(1983)[/alert]

octopussy poster

ഇന്ത്യയില്‍ വച്ചു ഷൂട്ട്‌ ചെയ്ത ആദ്യകാല ഹോളിവുഡ് ചിത്രങ്ങളില്‍ ഒന്ന്. ഒരു ബോണ്ട്‌ ചിത്രം എന്നുള്ള ടൈറ്റില്‍ ഈ ചിത്രീകരണത്തിനെ വേറിട്ട്‌ നിര്‍ത്തുന്നു. ഇന്നത്തെ പോലെ തന്ന്നെ അന്നും ബോണ്ട്‌ ചിത്രങ്ങള്‍ക്ക് വലിയ ആരാധക വൃന്ദം ആണ് ഉണ്ടായിരുന്നത്. റോജര്‍ മൂര്‍ ആയിരുന്നു അക്കാലത്ത് ജയിംസ് ബോണ്ട്‌ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത്. ഉദയ്പൂരിലാണ് ചിത്രത്തിലുള്ള ഇന്ത്യന്‍ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

[alert variation=”alert-info”]3. Zero Dark Thirty[/alert]

zero-dark-thirty

ഒസാമ ബിന്‍ലാദനെ പിടിച്ച Operation Neptune Star ചിത്രീകരിച്ച ഈ സിനിമ ആദ്യം ഷൂട്ട്‌ ചെയ്യാന്‍ ഉദ്ദേശിച്ചത് ലാദനെ പിടികൂടിയ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചായിരുന്നു എന്നാല്‍ പാകിസ്താന്‍ അതിനു അനുമതി നിഷേധിക്കുവായിരുന്നു. സംവിധായക കാതറീന്‍ ആ രംഗങ്ങള്‍ പിന്നീട് ചണ്ടീഗ്രഹിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലും, ഡി.എ.വി കോളേജിലെ കാന്റീനിലും വച്ചായിരുന്നു ഷൂട്ട്‌ ചെയ്തത്.

[alert variation=”alert-info”]4. The Dark Knight Rises[/alert]

Christian-Bale-in-The-Dark-Knight-Rises

അതേ ബാറ്റ്മാനിനും ഇന്ത്യയുടെ സൗന്ദര്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. മുന്‍പൊരിക്കല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സംവിധായകന്‍ നൊളാന് ജയ്പൂര്‍ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. അദ്ദേഹം തന്‍റെ അടുത്ത ചിത്രമായ ഡാര്‍ക്ക്‌ ക്നൈറ്റ്‌ റൈസസില്‍ പ്രശസ്തമായ “The Pit” എന്ന ജയില്‍ ആയി തിരഞ്ഞെടുത്ത സ്ഥലം ജയ്പൂര്‍ ആണ്.

[alert variation=”alert-info”]5. Eat Pray Love[/alert]

eat-pray-love-poster

എലിസബത്ത് ഗില്‍ബെര്‍ട്ടിന്‍റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവല്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ ഒരു പ്രധാന ഘടകം ഇന്ത്യ ആയിരുന്നു. പ്രധാന കഥാപാത്രം  ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലൂടെ യഥാക്രമം നല്ല ഭക്ഷണം കഴിക്കാനും, പ്രാര്‍ത്തിക്കാനും, പ്രണയിക്കാനും നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ ആധാരം. ജൂലിയ റോബര്‍ട്ട്‌സ് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹര്യാനയിലെ ഹരി മന്ദിര്‍ ആശ്രമത്തില്‍ ആണ് ചിത്രം ചിത്രീകരിച്ചത്.

[alert variation=”alert-info”]6. Mission Impossible 4: Ghost Protocol[/alert]

mission_impossible_ghost_protocol

Mission Impossible 4: Ghost Protocol ന്‍റെ ക്ലൈമാക്സ്‌ രംഗങ്ങളില്‍ ചിലത് ഇന്ത്യയില്‍ ആണ് ചിത്രീകരിച്ചത്. കൃത്യമായി പറഞ്ഞാല്‍ സ്‌ഫോടനരംഗവും, ടി.വി ചാനല്‍ സ്റ്റുഡിയോയിലും ഉണ്ടാകുന്ന സംഘട്ടന രംഗങ്ങളും ആണ് ബംഗളൂരിലും, മുംബൈയിലും ആയി ഷൂട്ട് ചെയ്തത്. സണ്‍ ടി.വിയുടെ സ്റ്റുഡിയോ കോംപളക്സ് ആണ് ചിത്രീകരണത്തിനു വേണ്ടി ഉപയോഗിച്ചത്. അനില്‍ കപൂറും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

[alert variation=”alert-info”]7. The Bourne Supremacy[/alert]

the_bourne_supremacy

Bourne  സീരിയ്സിലെ രണ്ടാമത്തെ ചിത്രം ‘The Bourne  Supremacy’ (2004) യുടെ തുടക്കഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇന്ത്യയില്‍ വച്ചാണ്. ഗോവയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. ഒരു കാര്‍ ചേസ് ആയിരുന്നു പ്രധാനമായും ഗോവയില്‍ വച്ചു ചിത്രീകരിച്ചത്.

[alert variation=”alert-info”]8. Best Exotic Marigold Hotel[/alert]

best exotic marigold hotel

2011ല്‍ പുറത്തു വന്ന ഈ ചിത്രം തങ്ങളുടെ ജോലികളില്‍ നിന്നും വിരമിച്ചതിനു ശേഷം അവധികാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുന്ന  ഒരു പറ്റം ബ്രിട്ടീഷ്കാരുടെ കഥപറയുന്നു.Judie Dench, Maggie Smith and Dev Patel തുടങ്ങി ഒരു വന്‍ താരനിര തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമയുടെ മുക്കാല്‍ പങ്കും ചിത്രീകരിച്ചത് ഉദയ്പൂരില്‍ വച്ചായിരുന്നു.

[alert variation=”alert-info”]9. A Mighty Heart[/alert]

a-mighty-heart

ഡാനിയല്‍ പേള്‍ എന്ന വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ജേര്‍ണലിസ്റ്റിനെ അല്‍ ഖൊയ്ദ ഭീകരന്മാര്‍ തട്ടികൊണ്ട് പോയി വധിച്ചിരുന്നു. ആ സംഭവത്തെ പറ്റി അദ്ദേഹത്തിന്‍റെ ഭാര്യ മര്‍ട്ടാനേ എഴുതിയ നോവല്‍ ആണ് ഈ സിനിമയ്ക്ക്‌ ആധാരം. Angelina Jolie ആയിരുന്നു മുഖ്യ കഥാപാത്രമായി അഭിനയിച്ചത്. പാകിസ്ഥാനില്‍ ചിത്രീകര്ണാനുമതി നിഷേദിച്ച ഈ സിനിമ പിന്നീട് ഇന്ത്യയില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്.

[alert variation=”alert-info”]10. Life of Pi[/alert]

life-of-pi-tiger

ബുക്കര്‍ സമ്മാനം ലഭിച്ച യാന്‍ മാര്‍ട്ടലിന്‍റെ Life of Pi സിനിമ ആയപ്പോള്‍ പോണ്ടിച്ചേരിയിലും, മൂന്നാറിലും വച്ചു ഷൂട്ട്‌ ചെയ്തിട്ടുണ്ട്. സുരാജ് ശര്‍മ ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തബുവും, ഇര്‍ഫാന്‍ ഖാനും ഈ ചിത്രങ്ങളില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You may also like...

4 Responses

  1. where is 2012 and Avengers ?

  2. Indiana Jones and the Temple of Doom

  3. where is 2012 and Avengers ?

Leave a Reply

Your email address will not be published. Required fields are marked *