ബോളിവുഡിലെ രസകരമായ 12 വസ്തുതകള്‍

12 Interesting Bollywood Movie Facts

[alert variation=”alert-info”]1. Reverse Shooting[/alert]

rockstar-movie-ranbir-kapoor

റോക്ക്സ്റ്റാര്‍ എന്ന രണ്ബീര്‍ ചിത്രം റിവേര്‍സ് ഓര്‍ഡറില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. എന്ന് വച്ചാല്‍ ക്ലൈമാക്സ്‌ ആണ് ആദ്യം ഷൂട്ട്‌ ചെയ്തത് അവിടന്ന് ആദ്യ രംഗത്തിലോട്ടു ചിത്രീകരണം നടത്തി. രണ്ബീറിന്‍റെ ഹെയര്‍സ്റ്റൈലില്‍ യാതൊരുവിധ കണ്‍റ്റിനിറ്റ്യു പ്രശ്നവും വരാതിരിക്കാനായിരുന്നു സിനിമ അങ്ങനെ ചിത്രീകരിച്ചത്.

 

[alert variation=”alert-info”]2. Smoke Effect[/alert]

Hrithik Roshan takes help of Allen Carr's book to quit smoking!

ഹൃതിക് റോഷന്‍ ഒരിക്കല്‍ “എങ്ങനെ പുകവലി നിര്‍ത്താം” എന്ന് പ്രതിപാദിക്കുന്ന 50 പുസ്തകങ്ങള്‍ വാങ്ങി തന്‍റെ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു. പുകവലിയുടെ ദൂഷ്യവശങ്ങള്‍ മനസിലാക്കി പുകവലി നിര്‍ത്തിയ ആളാണ്‌ ഹൃതിക്.

[alert variation=”alert-info”]3. Dev Anand[/alert]

dev anand

ദേവ് ആനന്ദ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പേരുകള്‍, കഥാ സന്ദര്‍ഭങ്ങള്‍, എന്നിവ അന്നത്തെ പ്രമുഖ പത്രങ്ങളിലെ തലക്കെട്ടുകളില്‍ നിന്നും, റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ് എടുത്തിരുന്നത്.

[alert variation=”alert-info”]4. Kaho Naa Pyar Hai[/alert]

Kaho Naa Pyar Hai

“കഹോ നാ പ്യാര്‍ ഹൈ” ഹൃതിക്കിന്‍റെ ആദ്യ ചിത്രം ആണ്. അതില്‍  ഉപരി ഒറ്റ ചിത്രത്തിന് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കിട്ടി എന്ന പേരില്‍ ഈ ചിത്രത്തിന്‍റെ പേര് 2002 ഗിന്നസ്സ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഉണ്ട്. ആ വര്‍ഷം ചിത്രം 92 അവാര്‍ഡുകള്‍ ആണ് വാരി കൂട്ടിയത്.

[alert variation=”alert-info”]5. Kareena Kapoor[/alert]

kareena_kapoor_in_heroine-HD

ഹീറോയിന്‍ എന്ന ചിത്രത്തിന് വേണ്ടി കരീന ലോകത്തിന്റെ പലകോണുകളില്‍ നിന്നുള്ള മികച്ച ഡിസ്സയിനേര്‍സ് രൂപകല്‍പന ചെയ്ത  130ലധികം വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാശ് ചിലവഴിച്ച ഇന്ത്യന്‍ സിനിമയും  ഹീറോയിന്‍ ആണ്.

 

[alert variation=”alert-info”]6. Lagaan[/alert]

Interesting-Facts-About-Bollywood-Lagaan

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടവും കൂടുതല്‍ ബ്രിട്ടീഷ്‌ നടന്മാര്‍ അഭിനയിച്ചത് ലഗാന്‍ എന്ന സിനിമയില്‍ ആണ്.

[alert variation=”alert-info”]7. Longest film in the world[/alert]

loc kargil

ലോകത്ത് ഏറ്റവും കൂടുതല്‍ ദൈര്‍ഖ്യമേറിയ ചിത്രം “L.O.C : കാര്‍ഗില്‍” ആണ്. സിനിമയുടെ ആകെ നീളം 4 മണിക്കൂര്‍ 25 മിനുറ്റുകള്‍ ആണ്.

[alert variation=”alert-info”]8. Movie with 2 intervals[/alert]

mera_naam_joker

രാജ് കപൂറിന്‍റെ “മേരാ നാം ജോക്കര്‍”എന്ന സിനിമയ്ക്ക്‌ രണ്ടു ഇടവേളകള്‍ ഉണ്ടായിരുന്നു.

[alert variation=”alert-info”]9. Mohammad Rafi & Mohammad Ali [/alert]

Interesting-Facts-About-Bollywood-Mohammad-Rafi-Mohammad-Ali-jpg_102404

പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫി ഒരു ബോക്സിംങ്ങ് പ്രേമിയായിരുന്നു. അദ്ദേഹത്തിന്‍റെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ റാഫി തനിക്ക് പ്രശസ്ത ബോക്സിങ്ങ് താരം മുഹമ്മദ്‌ അലിയെ കാണണം എന്നുള്ള ആഗ്രഹം സംഘാടകരോട് പറഞ്ഞു. ഇന്ത്യയുടെ മഹാ ഗായകന്‍ തന്നെ കാണാന്‍ ആഗ്ര്‍ഷം പ്രകടിപ്പിച്ചു എന്നറിഞ്ഞ അലി തന്‍റെ തിരക്കുകള്‍ മാറ്റി വച്ച് റാഫി താമസിക്കുന്ന ഹോട്ടലില്‍ എത്തി അദ്ദേഹത്തെ കണ്ടു.

[alert variation=”alert-info”]10. 2.7 billion movie tickets annually[/alert]

Interesting-Facts-About-Bollywood-movie-tickets-jpg_102404

എല്ലാവര്‍ഷവും ഇന്ത്യയില്‍ 270 കോടി സിനിമാ ടിക്കറ്റുകള്‍ വിട്ടു പോകുന്നു എന്നാണ് കണക്കു.ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിട്ടു പോകുന്നത് ഇന്ത്യയില്‍ ആണ്. പക്ഷെ ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ റേറ്റ് ഉള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ ആണ്. അതുകൊണ്ട് തന്നെ ടിക്കറ്റ്‌ വിട്ടുള്ള വരുമാനത്തില്‍ വളരെ പിന്നില്‍ ആണ് ഇന്ത്യ.

[alert variation=”alert-info”]11. Sholay[/alert]

Dharmendra  hemamalini

ഷോലേയ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് ധര്‍മേന്ദ്ര ലൈറ്റ് ബോയ്സിന് കാശ് കൊടുത്ത്  ഷൂട്ടിനിടയില്‍ പിഴവുകള്‍ മനപ്പൂര്‍വം ഉണ്ടാക്കുമായിരുന്നു. ഹേമാ മാലിനിയെ വീണ്ടും, വീണ്ടും ആലിംഗനം ചെയ്യാനുള്ള കുറുക്കുവഴിയായിരുന്നു അത്.

[alert variation=”alert-info”]12. Mughal-e-Azam[/alert]

mughal-e-azam

 

മുഗള്‍-ഈ-അസം (1960) ഒരേ സമയം മൂന്ന് ഭാഷകളില്‍ ഒരുക്കിയ ചിത്രം ആയിരുന്നു.തമിഴിലും, ഹിന്ദിയിലും,ഇംഗ്ലീഷിലും. മൂന്ന് തവണ ഓരോ രംഗവും  വെവേറ ഷൂട്ട് ചെയ്തു. തമിഴ് പതിപ്പ് ഒരു പരാജയമായിരുന്നു. ഇംഗ്ലീഷ് പതിപ്പ് ചില കാരണങ്ങളാല്‍ പിന്‍വലിച്ചു.

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *