വീണ്ടും ജീത്തു-പൃഥ്വിരാജ് കൂട്ടുക്കെട്ട്

ഹിറ്റ്‌മേക്കര്‍ ജീത്തു ജോസഫിന്‍റെ അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങി. പൃഥ്വിരാജ് വീണ്ടും ജീത്തുവിന്‍റെ സിനിമയില്‍ നായകന്‍ ആകും എന്നാണു പുതിയ വാര്‍ത്ത. ജീത്തു തന്നയാണ് ഈ കാര്യം ഫേസ്ബുക്ക്‌ വഴി ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ മെഗാ ഹിറ്റുകള്‍ ആയ രണ്ടു സിനിമകള്‍ ഒരു സംവിധായകന്‍ സമ്മാനിച്ചതാണ്‌.. ജീത്തു ജോസഫിന്‍റെ മെമ്മറീസും, ദിശ്യവും ആയിരുന്നു ആ ചിത്രങ്ങള്‍.മെമ്മറീസ് കുറ്റാന്വേഷ്ണ ചിത്രങ്ങളില്‍ വേറിട്ട്‌ നിന്ന ചിത്രമായിരുന്നു. പൃഥ്വിരാജ് എന്ന നടന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന് ഈ സിനിമയില്‍ ആയിരുന്നു. ദൃശ്യം സമീപകാല മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റും. ഈ രണ്ടു സിനിമകളുടെയും യഥാര്‍ത്ഥ വിജയ ശില്പി ജീത്തു തന്നയാണ്. ശക്തമായ തിരകഥയാണ് തന്‍റെ സിനിമകളുടെ അടിത്തറ, തിരകഥയാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്ന്  എന്ന് ജീത്തു പറയും. ഏതായാലും നല്ല ഒരു സിനിമയ്ക്കായി നമ്മുക്ക് കാത്തിരിക്കാം..

You may also like...

Leave a Reply

Your email address will not be published. Required fields are marked *