അമിത വേഗത്തില്‍ കാര്‍ പായിച്ച ജസ്റ്റിന്‍ ബീബറിനെ പോലീസ് ചേസ് ചെയ്തു പിടിച്ചു

മിയാമി ബീച്ചില്‍ ഡ്രാഗ്  റേസിങ്ങ് നടത്തി അമിത വേഗത്തില്‍ തന്‍റെ ലംബോര്‍ഗിനി പായിച്ച ബീബറെ അമേരിക്കന്‍ പോലീസ് ചേസ് ചെയ്തു പിടിച്ചു. പിടിയിലായ ഉടനെ തന്നെ പോപ്‌ ഗായകന്‍ പോലീസിന് നേര അസഭ്യവര്‍ഷം നടത്തി എന്നാണ് പുറത്തു വന്ന വാര്‍ത്ത. മാത്രമല്ല ബീബര്‍ ആ സമയം മരിജ്വാന ഉപയോഗിച്ചതായും പിന്നീട് നടത്തിയ ടെസ്റ്റുകളില്‍ തെളിഞ്ഞു.

142611-justin-bieber-mugshot

mug shots

141379-justin-bieber-court-appearance

കോടതി മുറിയില്‍

126741-justin-bieber-arrest

അറസ്റ്റിന് തൊട്ടു മുന്‍പ്

121377-justin-bieber-arrest

ജസ്റ്റിന്‍ ബീബറുടെ ആഡംബര കാറുകളില്‍ ചിലത്. ഇതില്‍ മഞ്ഞ ലംബോര്‍ഗിനിയിലായിരുന്നു ഡ്രാഗ് റേസ് നടത്തിയത്ത്

അമിത ഉത്‌ക്കണ്‌ഠ യ്ക്കുള്ള അമ്മ തരാറുള്ള മരുന്ന് താന്‍ സ്ഥിരം കഴിക്കാറുണ്ടെന്നും അതായിരിക്കാം ടെസ്റ്റുകളില്‍ താന്‍ മരിജ്വാന ഉപയോഗിച്ചതായി തെളിഞ്ഞതെന്നും എന്നുള്ള ഗായകന്‍റെ വാദം പോലീസ് ചെവി കൊണ്ടിട്ടില്ല. ഒരു ദിവസം ജയില്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ബീബര്‍ ഇന്ന് രാവിലെ $2500 അമേരിക്കന്‍ ഡോളര്‍ പിഴ അടച്ചു പുറത്തു വന്നു. ജയിലിന് പുറത്ത് തങ്ങളുടെ ഇഷ്ട ഗായകനെയും കാത്ത് ആരാധകര്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. അവര്‍ക്ക് നേര കൈവീശി കൊണ്ടാണ്  ബീബര്‍ തന്‍റെ കാറിലേയ്ക്കു കയറിയത്.

162808-justin-bieber

ജയിലില്‍ നിന്നും പുറത്തു വരുന്നു

162821-justin-bieber

ആരാധകര്‍ക്ക് നേര കൈവീശുന്നു

അതെ സമയം ജസ്റ്റിന്‍ ബീബറിന്‍റെ അറസ്റ്റ് ഇന്‍റ്റര്‍നെറ്റില്‍ കൊട്ടി ആഘോഷിക്കപ്പെട്ടു. ഗായകന്‍റെ മഗ് ഷോട്ടിന് (തടുവ് പുള്ളിക്കാരെ തിരിച്ചറിയാനായി പോലീസ് എടുത്തു സൂക്ഷിക്കുന്ന ചിത്രം) പോപ്‌ ഗായിക മൈലി സൈറസുമായുള്ള സാമ്യതയും, ബീബറിന്‍റെ പെരുമാറ്റവും എല്ലാം വൈറല്‍ ആയി.

 


1621969_10151978551471840_654708662_n

241472-bieber-web

You may also like...

Leave a Reply

Your email address will not be published. Required fields are marked *