“മരുതനായകം” തന്‍റെ സ്വപ്ന സിനിമയുമായി കമലാഹസ്സന്‍

കമലാഹസ്സന്‍ ഇന്ത്യ കണ്ടത്തില്‍ വച്ച് ഏറ്റവും മഹാനായ നടനാണ്‌. നല്ല നടന്‍ എന്നതിലുപരി സിനിമയോടുള്ള തികഞ്ഞ അര്‍പണബോധം കൂടിയാണ് അദ്ദേഹത്തെ വ്യത്യസ്തന്‍ ആക്കുന്നത്. ഈ 50 വര്‍ഷങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് അദ്ദേഹം എന്ത് നേടിയോ, അതിന്‍റെ മുക്കാല്‍ പനക്കും സിനിമയിലേയ്ക്ക് തന്നയാണ് അദ്ദേഹം മുടക്കിയിട്ടുള്ളത്. സിനിമ അദ്ദേഹത്തിന് ജീവവായു തന്നയാണ്. കമലഹസ്സനും ഒരു ഡ്രീം റോള്‍ ഉണ്ട് എന്നത് നമ്മുക്ക് ഒരു തമാശയായേ തോന്നു കാരണം അങ്ങനെ ഒരു ഡ്രീം റോള്‍ കമലിന്‍റെ മനസ്സില്‍ ഉണ്ടെങ്കില്‍ അത് എന്നേ സിനിമ ആയേനേ എന്ന് ചിന്തിച്ച്. പക്ഷെ അവിടെയാണ് നമ്മള്‍ കമലാഹസ്സന്‍ എന്ന നടന്‍റെ സ്വപ്ന സിനിമയായ മരുതനായകത്തിനെ കുറിച്ച് അറിയേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട് തുടങ്ങിയതായിരുന്നു കമലിന്‍റെ സ്വപ്ന സിനിമയായ “മരുതനായകം” എന്ന സിനിമയെ കുറിച്ച്. ആരാണ് ഈ മരുതനായകം?
ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരം ശിപ്പായി ലഹള എന്നും, അതിന്‍റെ അമരക്കാരന്‍ മംഗള്‍ പാണ്ടേ ആണെന്നും ആണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ ശിപ്പായി ലഹലയ്ക്കും 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനെട്ടാം നൂറ്റാണ്ടില്‍ ഇങ്ങ് തെക്ക് ദക്ഷിണേന്ത്യയില്‍ ആയിരുന്നു ആദ്യ സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത്‌, അതിന്‍റെ നായകന്‍ മരുതനായകം എന്ന വീരയോദ്ധാവായിരുന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹത്തെ പിടികൂടാന്‍ ഇന്ന് സദാം ഹുസൈന്‍ എന്ന മനുഷ്യനെ പിടികൂടാന്‍ അമേരിക്ക എത്ര കാശ് ചിലവഴിച്ചോ അത്രയും തന്നെ അന്ന് ബ്രിട്ടീഷ്‌ സാമ്രാജ്യം 1756-1764 കാലഘട്ടത്തില്‍ ചിലവഴിച്ചിട്ടുണ്ട്.
പറയപ്പെടാതെ ചരിത്രം ആണ് മരുതനായകം.സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി മുറവിളികൂട്ടി രക്തസാക്ഷിയായ അദ്ദേഹത്തിന് വേണ്ടിയുള്ള ഒരു സമര്‍പ്പണം കൂടിയാണ് ഈ സിനിമ. ഏകദേശം 30 മിനുറ്റോളം ചിത്രീകരണം പൂര്‍ത്തിയായ മരുതനായകം പിന്നീട് പലകാരങ്ങങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം മുടങ്ങി കിടക്കുകയാണ്. പക്ഷെ കമലിന്‍റെ സ്വപ്ന പദ്ധതിയായി ഇപ്പോളും മരുതനായകം ഉണ്ട്. വീണ്ടു ആ ചിത്രം തുടങ്ങാനാണ് കമല്‍ ഉദ്ദേശിക്കുന്നത്. വിദേശത്തൊക്കെ ക്രൌഡ് പുള്ളിങ്ങ് എന്ന രീതി ഉപയോഗിച്ച് ജനങ്ങളില്‍ നിന്നും കാശ് പിരിച്ചു സിനിമ നിര്‍മ്മിക്കുന്ന പതിവുണ്ട്. കമലും ആ വഴിയാണ് പിന്തുടരാന്‍ ഉദ്ദേശിക്കുന്നത്.എന്തായാലും ആ മഹാ ചിത്രം എത്രയും പെട്ടന്നുതന്നെ പൂര്‍ത്തിയാകട്ടെ എന്ന് ആശംസിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ചില രംഗങ്ങള്‍

You may also like...

1 Response

  1. Muneer Kunhappa says:

    seriously..?!! :O (Y)

Leave a Reply

Your email address will not be published. Required fields are marked *