“മംഗ്ലീഷ്” – സലിം ബാപ്പു ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ ഫഹദ് ഫാസിലും

മോഹന്‍ലാലിനെ നായകനാക്കി റെഡ് വൈന്‍ എന്ന സിനിമ ഒരുക്കിയ സലിം ബാപ്പു തന്‍റെ അടുത്ത ചിത്രത്തില്‍ നായകനായി കണ്ടിരിക്കുന്നത് മമ്മൂട്ടിയെ ആണ്. മംഗ്ലീഷ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഇംഗ്ലീഷ് വലിയ വശമില്ലത്തെ ഒരാള്‍, പക്ഷേ സ്ഥാനത്തും അസ്ഥാനത്തും മംഗ്ലീഷ് ഉപയോഗിക്കുന്ന ഒരു കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജേര്‍ണലിസ്റ്റ് കെ.പി.റിയാസ് ആണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്.മുന്‍പും വ്യതസ്ത ഭാഷകള്‍ ഉപയോഗിച്ച് മനോഹരമാക്കിയ ചിത്രങ്ങള്‍  മ മ്മൂട്ടി ചെയ്തിട്ടുണ്ട്. അതില്‍ പോക്കിരിരാജയില്‍ മംഗ്ലീഷ് പറയുന്ന ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്. മംഗ്ലീഷ് അവയില്‍ നിന്നൊക്കെ എങ്ങനെ വ്യത്യസ്ഥമാക്കും എന്നതിലായിരിക്കും സലിം ബാപ്പു എന്ന സംവിധായകന്‍റെ കഴിവ് നമ്മള്‍ അറിയാന്‍ പോകുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *