Om Shanti Oshana Movie Review

സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് ഗൌരവ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടങ്കിലും പ്രേക്ഷകരെ ഒരു ചെറുപുഞ്ചിരിയോടെ പിടിച്ചിരുത്തുന്ന സ്ത്രീകേന്ദ്രികൃത സിനിമകള്‍ മലയാളത്തില്‍ അധികം ഇറങ്ങിയിട്ടില്ല എന്നാല്‍ ‘ഓം ശാന്തി ഓശാന’അതിനൊരു മികച്ച ഉദാഹരണമായി പ്രേക്ഷകന് പറയാന്‍ കഴിയും.

നസ്രിയയുടെ പൂജ എന്ന കഥാപാത്രത്തിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. പൂജയുടെ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ അവള്‍ അമ്മയാകുന്നത് വരെയുള്ള ഒരു പ്രണയകഥയാണ് ‘ഓം ശാന്തി ഓശാന’. കൈവിട്ടു പോകാവുന്ന ഒരു തിരകഥയെ വളരെ പക്ക്വതയോട് കൂടിയാണ് ജൂഡ് ആന്റ്ണി എന്ന യുവസംവിധായകനും,മിഥുന്‍ എന്ന കഥാകൃത്തും സമിപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിലുള്ള കൌതുകം പോലെ തന്നെയാണ് ചിത്രത്തിലുള്ള പ്രണയവും, ഫീലും. പ്രേക്ഷകര്‍ കണ്ടുമടുത്ത പ്രണയ ചിത്രങ്ങളെയല്ല ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രണയം കടന്നുപോകുന്നത് നായികയായ നസ്രിയയുടെ കാഴ്ച്ചപാടിലൂടെയാണ് അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ പുതുമയും. അതോടപ്പം ചിത്രത്തില്‍ ബോറടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും അതിനെയെല്ലാം സംവിധായകന്‍റെ ചില പൊടിക്കൈകളിലൂടെ തരണം ചെയ്തത്  പ്രതെകിച്ചു എടുത്തുപറയേണ്ടത്. ഒരുപാട് കാലഘട്ടങ്ങിളിലൂടെ കടന്നുപോകുന്ന കഥയെ കാലഘട്ടത്തിന്‍റെ മാറ്റം പ്രേക്ഷകനെ അറിയിക്കുന്നത് സിനിമകളിലൂടെ തന്നെയാണ്. അത്പോലെ ദൂരദര്‍ശന്‍ ചാനലും,അതിലെ സൂപര്‍ ഹീറോ ശക്തിമാനും,സിനിമ കാസറ്റ്‌ ലൈബ്രറിയും,ചൈനീസ് താരാട്ടുപാട്ടും എല്ലാംതന്നെ പ്രേക്ഷകനെ രസിപ്പിചിരിത്തുന്നുണ്ട്.

അഭിനയ പ്രാധാന്യമുള്ള പൂജ എന്ന കഥാപാത്രത്തെ നസ്രിയ വലിയ പോറലുകളില്ലാതെ ചെയ്തിരിക്കുകയാണ്.ആദ്യ പകുതിയിലും,രണ്ടാം പകുതിയിലും കഥാപത്രത്തിന്റ കാലഘട്ടത്തിലൂടെ നസ്രിയയ്ക്ക് ഒരു പരിധിവരെ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഗിരി എന്ന കര്‍ഷകന്‍റെ വേഷം നിവിന്‍ പോളിയുടെ കയ്യില്‍ ഭദ്രമാണ്. പിന്നെ എടുത്തു പറയേണ്ടത് തിരകഥാകൃത്തും,സംവിധായകനുമായ രണ്ജിഞപണികരുടെ പ്രകടനമാണ്. ഒരു നിഷ്കളങ്കനായ അച്ഛന്‍ കഥാപാത്രത്തെ അദ്ദേഹത്തിന് മനോഹരമാക്കാന്‍ കഴിഞ്ഞു. കുറച്ചു സീനുകളെ ഉള്ളുവെങ്കിലും വിനീത് ശ്രീനിവാസന്‍ ചെയ്ത ഡോക്ടര്‍ കഥാപാത്രവും കയ്യടി നേടുന്നുണ്ട്. ഷാന്‍ റഹ്മാന്‍റെ സംഗീതവും, പശ്ചാത്തല സംഗീതവും ശ്രേധയമാണ്. വിനോദ് ഇല്ലംബ്ബള്ളിയുടെ പ്രണയം തൂകുന്ന ഫ്രയിമുകള്‍ മനോഹരമാണ്. ആകെ മൊത്തം രണ്ടര മണികൂര്‍ പ്രേക്ഷകന്‍ ചിരിച് സന്തോഷിച്ച് ഇറങ്ങിവരാന്‍ പറ്റുന്ന ഒരു ഫണ്‍ ഫിലിമാണ്‌ ഓം ശാന്തി ഓശാന.അധികം പാകപിഴവുകള്‍ ഇല്ലാതെ ചിത്രത്തിനെ ഒരുക്കാന്‍ പിന്നണിയില്‍ പ്രവര്ത്തി്ച്ച നവാഗതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *