ഒരു ഇന്ത്യന്‍ പ്രണയകഥ: കൈവിട്ടു പോയ പ്രണയകഥ

[tabs style=”nav-tabs”]
[tab title=”Read in Malayalam”]സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്ന് ഒരല്‍പ്പം മാറി ചിന്തിക്കാന്‍ സത്യന്‍ അന്തിക്കാട് തുനിഞ്ഞു എന്നുള്ളത് തന്നെയാണ് ഈ സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നത്. പക്ഷെ അത് എത്രത്തോളം വിജയിച്ചു എന്നുള്ളത് കാലം തെളിയിക്കേണ്ട ഒന്നാണ്.

ഇന്ത്യന്‍ പ്രണയകഥ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന, വലിയ രാഷ്ട്രീയ ഭാവി ഉറ്റു നോക്കുന്ന ഒരു യുവാവിന്‍റെ കഥയാണ്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെ വച്ച് ഇന്നത്തെ കറ പിടിച്ച രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളും, നെറികേടുകളും തുറന്ന് കാണിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അഴിമതി മാത്രം നിറഞ്ഞ രാഷ്ട്രീയ കളരിയില്‍ അയ്മനം സിദ്ധാര്‍ത്ഥനും വിത്യസ്തനല്ല. ഒന്നിനോടും ആത്മാര്‍ഥതയില്ലാത്ത അത്യാവശ്യം കൈക്കൂലി വാങ്ങുകയും, കരിങ്കാലിയായും, കുതുകാല്‍ വെട്ടിയും അയാള്‍ രാഷ്ട്രീയ ഭാവി പടുത്തുയര്‍ത്താന്‍ ഓടി നടക്കുകയാണ്. എപ്പോഴും അയാള്‍ടെ മുഖത്ത് ഫിറ്റ്‌ ചെയ്ത ഒരു ചിരി കാണും. ആ ചിരി കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും അയാള്‍ രാഷ്ട്രീയക്കാരനാണെന്ന്. അയാളുടെ ജീവിതത്തിലേയ്ക്ക് പെട്ടന്ന് ഒരു ദിവസം കാനഡയില്‍ നിന്ന് ഐറീന്‍ എന്ന പെണ്‍കുട്ടി കടന്നു വരികയാണ്. ഇവിടത്തെ അനാഥാലയങ്ങളെ കുറിച്ച് ഡോക്കുമെന്റ്രി എടുക്കാനാണ് അവള്‍ വരുന്നത്. അതിനു വേണ്ട സഹായങ്ങള്‍ ചെയ്തു തരുവാന്‍ വേണ്ടി അവള്‍ സിദ്ധാര്‍ത്ഥന്‍റെ സഹായം ആവശ്യപ്പെടുന്നു,അതിനു വേണ്ടി അവള്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍ സിദ്ധാര്‍ത്ഥനു നിരസിക്കാന്‍ കഴിയുന്നില്ല. അയാള്‍ സഹായിക്കാമെന്ന് എല്ക്കുന്നു. പതിയെ ആ ബന്ധം സിദ്ധാര്‍ത്ഥന്‍റെ മനസ്സില്‍ പ്രണയത്തിന് അടിത്തറയിടുന്നു. പക്ഷെ ആരാണ് ഐറീന്‍??? അവള്‍ എന്തിനു ഇവിടെ വന്നു??? എന്നുള്ളത് താമസിക്കാതെ വെളിപ്പെടുന്നു. അവിടന്നങ്ങോട്ട് സിനിമയുടെ ഗതിമാറുകയാണ്.

വളരെ രസകരമായ ആദ്യപകുതി. നല്ല തമാശകളും,പാട്ടുകളും, ദ്രിശ്യഭംഗി നിറഞ്ഞ നമ്മള്‍ കാണാന്‍ കൊതിച്ച ആ പഴയ സത്യന്‍ അന്തികാട് സിനിമ പോലെ മുന്നോട്ട് പോകുന്നു. സിദ്ധാര്‍ത്ഥനെ ഫഹദ് ഫാസില്‍ അതി ഗംഭീരമാക്കി. സത്യം പറഞ്ഞാല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഫഹദ് ഫാസില്‍ തന്നയാണ്. നായിക അമലാ പൌള്‍ പലയിടത്തും നിരാശപ്പെടുത്തി. ആദ്യപകുതി നായകന്‍റെ തമാശകളും,ചെറിയ വഴിത്തിരിവുകളുമായി സ്ഥിരം ഒരു സത്യന്‍അന്തികാട് ചിത്രം പോലെ കടന്നു പോകുന്നു. പക്ഷെ രണ്ടാം പകുതി ശരിക്കും കൈവിട്ടു പോയി. രണ്ടാം പകുതി വളരെ സീരിയസ് ആയി പോക്കുന്നു. സീരിയസ് ആകാന്‍ വേണ്ടി സീരിയസ് ആക്കിയതാണോ എന്ന് വരെ തോന്നി പോകുന്നു.

കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആകണം sentiments കൂടുതല്‍ ചേര്‍ത്തിട്ടുണ്ട്.. അങ്ങ് രാജസ്ഥാന്‍ വരെ സിനിമ എത്തി നില്‍ക്കുന്നുണ്ട്..പലയിടത്തും ആ ഒഴുക്ക് നഷ്ട്ടപ്പെടുന്നതായി തോന്നുന്നുണ്ട്..ഇടയ്ക്ക് ഒരു ന്യൂ generation പടത്തിന്‍റെ ഫീല്‍ കൊണ്ടുവരാനുള്ള ശ്രമം കാണാന്‍ കഴിഞ്ഞു..മനപൂര്‍വമായിരുന്നോ അതെന്നു അറിയില്ല..

എന്തായാലും ഒരു തവണ കണ്ടിരിക്കാം എന്നതില്‍ കൂടുതല്‍ ഒന്നും ഈ ചിത്രത്തില്‍ ഇല്ല. ഫഹദ് എന്ന നടന് കോമഡി കുറേകൂടി അനായാസമായി വഴങ്ങുന്നു എന്ന് ഈ ചിത്രം കാണിച്ചു തരുന്നു

[/tab]
[tab title=”Read in English”]An attempt by Sathyan Anthikad to divert from the traditional narrative format is the highlight of this movie. But how far the formula has achieved success, only time can tell. The movie speaks the story of Aymanam Siddharthan, a young man with future in politics. Aymanam is used as a metaphor to ridicule the modern-day dirty and corrupt politics. And Siddharthan is no different from them. He does everything necessary to achieve a foothold in the field which includes bribes, backstabbing, and so on. Aymanam always has a smile pasted on his face which indicates us of his identity as a politician.

All of Irene, a lady from Canada crash lands into his life. She’s here to make documentaries on orphanages of Kerala. But when her true purpose is revealed, things begin to take a drastic turn. The First half moves forward with lots of fun, comedy and songs. Fahad Fasil immortalises the role of Aymanam Siddharthan. In fact, the movie is single handily covered by Fahad. Amala Paul was a disappointment in many scenes.

The first half was a typical Sathyan Anthikkad style with the actor’s gimmicks and family drama. But the second half just blew out of proportion. Lots of melodrama and seriousness were filled in to make it mushier for the family audience. The movies at times loses its flow with a mixing of new generation material, but we are not sure whether it was accidental or by purpose.

However the movie is nothing more than a one-time affair. The movie also stands evidence to the fact that FahadFasil can handle comedy roles with élan.

 

[/tab]
[/tabs]

You may also like...

Leave a Reply

Your email address will not be published. Required fields are marked *