മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന് പകരം പ്രിഥ്വിരാജ്

ഇതുവരെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുംവച്ചു മാത്രം ചിത്രങ്ങള്‍ ചെയ്തിരുന്ന മേജര്‍ രവി ആദ്യമായി പ്രിഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കുന്നു.  “പികറ്റ് 43” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ആദ്യം നായകനാക്കാന്‍ തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാലിന് ആ ചിത്രം ചെയ്യാന്‍ കഴിയില്ല എന്ന് സ്ഥിതി വന്നപ്പോള്‍ ആണ് സംവിധായകന്‍ പ്രിഥ്വിയോട് കഥപറഞ്ഞത്. കഥ ഇഷ്ടപ്പെട്ട പ്രിഥ്വി ഡേറ്റസ് നല്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഷൂട്ട്‌ ചെയ്തുകൊണ്ടിരിക്കുന്ന 7th Day, ആന്‍റ്റി ക്രൈസ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാകും ഈ ചിത്രം ആരംഭിക്കുക.

അതിര്‍ത്തിയില്‍ ഏകനായി കാവല്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന്‍റെയും അയാളുടെ കൂടെ എപ്പോഴും കാണുന്ന ഒരു നായയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനിലും ഇതുപോലെ ജീവിക്കുന്ന ഒരു പട്ടാളക്കാരന്‍ ഉണ്ട് അവര്‍ക്കിടയില്‍ ഉടെലെടുക്കുന്ന അപൂര്‍വമായ ഒരു സുഹൃ\ത്ത് ബന്ധത്തിന്‍റെ കഥ കൂടി ചിത്രം പറയുന്നു. രവിയുടെ അവസാന ചിത്രങ്ങള്‍ ബോക്സ്‌ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. ഒരു തിരിച്ചു വരവിന് വേണ്ടിയുള്ള മേജര്‍ രവിയുടെ ശ്രമം കൂടിയായിരിക്കും ഈ സിനിമ.

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *