പുണ്യാളന്‍ അഗര്‍ബത്തീസ് – നല്ല അസ്സല് മണമാട്ടാ….

ജോയ് താകോല്‍കാരന്‍ എന്ന യുവ സംഭരഭകന്‍റെയും, അവനു നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെയും കഥയാണ് പുണ്യാളന്‍..

സംഭവം നമ്മള്‍ മുന്‍പ് മിഥുനത്തിലും, വെള്ളാനകളുടെ നാട്ടിലും,വരവെല്പിലും ഒക്കെ കണ്ട അതേ കഥാ ബീജം.. പക്ഷെ ഒന്നുണ്ട് ഈ സിനിമയും മേല്‍പറഞ്ഞ നല്ല സിനെമാകുടെ കൂടെതന്നെ ചേര്‍ത്ത് വയ്ക്കാന്‍ കഴിയും..

ഞങ്ങള്‍ക്ക് ഇഷ്ടപെട്ടത് ഈ സിനിമയുടെ simplicity ആണ്.. വലിയ ബഹളങ്ങള്‍ ഒന്നുമിലാതെ പറയേണ്ട കാര്യം നീറ്റ് ആയി പറഞ്ഞേക്കുന്നു.. മങ്കിപെന്‍ കണ്ടപ്പോള്‍ ഉണ്ടായ അതേ അനുഭവം..ഒരു മഴയത്ത് ചായകടയുടെ കൂരയുടെ കീഴില്‍ നിന്ന് ചൂട് ചായ കുടിക്കുമ്പോള്‍ ഉണ്ടാവുനെ ഒരു അതിസാധരണമായ ഒരു സുഖം ഉണ്ടലോ ആ വികാരം തന്നയാണ് ഓരോ പ്രേക്ഷകനും ഈ സിനിമ കഴിയുമ്പോള്‍ തോന്നുന്നത്..

ആത്മവിശ്വാസവും, possitive attitude യും ഉണ്ടെങ്കില്‍ എന്തും സാധിക്കാം എന്ന് എപ്പോളും പറയുന്ന നായകന്‍, സ്വന്തം ജീവിതത്തില്‍ അതെങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ഈ സിനിമ.. ഒരുപാട് പ്രതിസന്ധി ഘടങ്ങളിലൂടെ കടന്നു പോകുന്നെ ഒരു സംഭരമത്തിന്‍റെ അമരകാരനാണ് ജോയ്. “ചന്ദനത്തിരി ആനപിണ്ടത്തില്‍ നിന്ന്” എന്നത് ജോയ് തകോല്‍കാരന്‍റെ അഭിപ്രായം അനുസരിച്ച് prooven technology ആണ്. മുന്‍പും ഇതുപോലെ ഒരുപാട്  ഐഡിയാസുമായി ജോയ് ഇറങ്ങിയിട്ടുണ്ടായിരുന്നു..അതില്‍ ഒന്നായിരുന്നു കാട്ടാളന്‍ റിക്ഷ..ആ വഴിക്ക് ആ സംഭരഭത്തിന്‍റെ സ്പോണ്‍സര്‍ കാട്ടാളന്‍ വര്‍ക്കിയ്ക്ക് ഒരു മുട്ടന്‍ പണി ജോയ് കൊടുത്തിട്ടും ഉണ്ട്..ഇങ്ങനെ ഒന്നില്‍ നിന്ന് ഒന്നിലേയ്ക്കു ചാടികൊണ്ടിരിക്കുന്ന ജോയിയുടെ പുതിയ business എവ്ടെങ്കിലും എത്തികാനാണ് ജോയിയുടെ ശ്രമം..തൃശ്ശൂരോ,കേരളമോ,ഇന്ത്യയോ ഒന്നുമല്ല അയാളുടെ ലക്ഷ്യം, അമേരിക്കയും, ഗള്‍ഫ് നാടുകലുമൊക്കെ ആണ്..അതിന് കൂട്ടായി അയക്കൊപ്പം ഭാര്യ അനുവും,കൂട്ടാളി ഗ്രസിയസും, പിന്നെ സ്വന്തം ഡ്രൈവര്‍ ആയി അഭയകുമാറും ഉണ്ട്.ദൈവം ജോയിയുടെ കൂടെ നില്ക്കാൻ ജോയ്  അങ്ങേർക്കു കൊടുത്ത കൈകൂലി ആണ് ആ പേര്..പുണ്യാളൻ അഗർബത്തീസ്സ്

 പ്രധാന raw material ആയ പിണ്ഡം കിട്ടാനുള്ള ചില തത്രപാടുകള്‍ക്കിടയില്‍ ഒരു പ്രാധാന രാഷ്ട്രീയ പാര്‍ട്ടിയുമായി ജോയ്ക്ക് തുറന്ന പോരിനു ഇറങ്ങേണ്ടി വരുന്നു..അവിടെ ജോയ്ക്ക് ഒരു കാര്യം മനസിലാകുന്നു, ഈ ദൈവവും, പുണ്യാളനും ഒന്നും ഈ പ്രതിമയിലോ,പള്ളിയിലോ ഒന്നും ഉള്ളവരല്ല, മറിച്ചു പലപ്പോഴായി അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മളെ സഹായിക്കാന്‍ വരുന്നേ മനുഷ്യരാണ് യഥാര്‍ത്ഥ പുണ്യാളന്‍ എന്നത്.

punyalan agarbathis jayasurya

ഇന്നസെന്റ്റിന്‍റെ യും ടി.ജി. രവിയുടെയും കഥാപാത്രങ്ങള്‍ പലപോഴായി ജോയ്ക്ക് പുണ്യാളന്‍മാർ ആകുന്നു..

ജയസുര്യ എന്നാ നടന്‍റെ ഗ്രഫ് മുകളിലോട്ടു തന്നയാണ്..ഇരുത്തം വന്ന നടനായി ജയന്‍ മാറി കഴിഞ്ഞു. ജോയിയുടെ ഭാര്യ ആയി അഭിനയിച്ച തന്റെ റോള്‍ നന്നായി ചെയ്തു.. പല പ്രധിസന്ധി ഘട്ടങ്ങളിലും ജോയ്ക്ക് തുണയാക്കുന്നത് ഭാര്യയുടെ സാനിധ്യവും,അവളുടെ ആശ്വാസവാകുകളും ആണ്..അത് ജോയ് പരമാവധി ചൂഷണം ചെയ്യുന്നുനുമുണ്ട്.. ശ്രീജിത്ത് രവിയുടെ അഭായകുമാര്‍ എന്നാ കഥാപാത്രത്തെ പട്ടി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല.. വീട് പണയപ്പെടുത്തി എടുത്തെ മിനി ലോറിയില്‍ പുണ്യാളന്‍ അഗര്‍ബത്തീസ്സിന്ന് വേണ്ടി ഓടാന്‍ വന്ന ഒരു പാവം ആണ് അഭയകുമാര്‍.. ഒരു പ്രതേക സാഹചര്യത്തില്‍ പുണ്യാളന്‍ കാരണം അഭായകുമാറിന്റെ വണ്ടി തകര്‍കപ്പെടുന്നു.. അതിന്‍റെ ബാധ്യത കൂടി ജോയ്യുടെ തലയില്‍ വരുകയാണ്… ശ്രീജിത്ത് രവി ഈ കഥാപാത്രം ഭംഗിയാക്കി.. ആവശ്യത്തിന്നും അനാവശ്യത്തിനും അഭയകുമാര്‍ പാടുന്ന ഒരു പാട്ടുണ്ട്..തുതുരു തുതുരു തൂ… ഇടയ്ക്ക് ജോയ് അഭയനെ വിളിക്കുന്നണ്ട് “എടാ തുതുരു ഇങ്ങട് വായോ” എന്ന്..സത്യം പറഞ്ഞാല്‍ ശ്രീജിത്ത് രവി ഇല്ലായിരുന്നെങ്കില്‍ പടം ഒരിക്കലും ഇത്രെയും interest ആകില്ലായിരുന്നു.. കുട്ടിത്തം തുളുമ്പുന്ന നിഷ്കളങ്കനായ ആ കഥാപാത്രം ശ്രീജിത്ത് രവി മനോഹരമാക്കി..

രഞ്ജിത്ത് ശങ്കറിന്റെ നാലാമത്തെ സിനിമ ആണ് ഇത് passenger ന്‍റെ വിജയം എന്ത് കൊണ്ടോ, നല്ല സിനിമകള്‍ ആയിരിന്നിട്ടുകൂടി അര്‍ജുനന്‍ സാക്ഷിക്കും, മോളി ആന്റി റോക്ക്സിന്നും ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല..പക്ഷെ ഇത് തകര്‍ത്തുട്ടോ..

You may also like...

Leave a Reply

Your email address will not be published. Required fields are marked *