അഡ്വ.ലാല്‍ കൃഷ്ണ വിരാടിയാര്‍ വീണ്ടുമെത്തുന്നു??

ഷാജി കൈലാസ് എന്ന ആഘോഷിക്കപ്പെട്ട സംവിധായകന്‍റെ അവസാന ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിന്താമണി കൊലക്കേസ്. അന്നേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് അവതരണ രീതി കൊണ്ടും, സുരേഷ് ഗോപിയുടെ ഗെറ്റപ്പ് കൊണ്ടും, പാത്രസ്വഭാവം കൊണ്ടും വ്യത്യസ്ഥമായ ഒരു ക്രൈം ത്രില്ലെര്‍ ആയിരുന്നു ആ സിനിമ.

മലയാളത്തില്‍ ഒരുപാട് “ആഘോഷ സിനിമകള്‍ ” സമ്മാനിച്ച ഷാജി കൈലാസിന് പിന്നീട് അങ്ങോട്ട്‌ ആ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്‍റെതായി ഈ ഇടകാലത്ത് പുറത്തു വന്ന ജിന്‍ജെര്‍, സിംഹാസനം,മദ്രാസി,ദ്രോണ,കിംഗ്‌ & കമ്മീഷണര്‍, ആഗസ്റ്റ് 15 എന്നീ ചിത്രങ്ങള്‍ പരാജയമായിരുന്നു.മലയാളിളുടെ ആസ്വാദന രീതി മാറിയത് കൊണ്ടാണ് ഈ പരാജയങ്ങള്‍ എന്ന് നമ്മുക്ക് പറയാന്‍ കഴിയില്ല അതിനു ഉദാഹരണമാണ് ജില്ല പോലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഉള്ള ആളുകളുടെ പ്രതികരണം. എന്ത് തന്നയായാലും ഏ.കെ സാജന്‍ ചിന്താമണിയുടെ രണ്ടാംഭാഗത്തിന് വേണ്ടിയുള്ള പണിപുരയിലാണ്. വീണ്ടും ഷാജി കൈലാസ് മാജിക് നമ്മുക്ക് പ്രതീക്ഷിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *