വിജയ്‌-മുരുഗടോസ് ചിത്രം കൊല്‍ക്കട്ടയില്‍ തുടങ്ങി

വിജയിയുടെ പുതിയ ചിത്രം കൊല്‍ക്കട്ട കാളിഘട്ട് ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസം ഷൂട്ടിങ്ങ് ആരംഭിച്ചു. ഹിറ്റ്‌ മേക്കര്‍ മുരുഗടോസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ ടീം മുന്‍പ് ഒന്നിച്ച തുപ്പാക്കി വന്‍ വിജയവും, വിജയിയുടെ കരിയറിനു തന്നെ മുതല്‍ക്കൂട്ടുമായിരുന്നു. അത് കൊണ്ട് തന്നെ ഈ ചിത്രത്തിന്‍മേല്‍ ആരാധകര്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്‌.അതേ സമയം തുപ്പാക്കി ഹിന്ദിയില്‍ അക്ഷയ് കുമാര്‍ റീമേക്ക് ചെയ്യുകയാണ്.

ആദ്യമായി സാമന്ത വിജയിയുടെ നായികയായി വരുന്നു എന്നതും , അനിരുദ്ധ് ആദ്യമായി വിജയുടെ സിനിമയ്ക്ക്‌ വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നു  എന്നതും ഈ പുതിയ ചിത്രത്തിന്‍റെ പ്രത്യേകതകള്‍ ആണ്.ചിത്രത്തിന്‍റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല.

 

 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *